ചാന്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി നടത്താൻ സർക്കാർ: വിജ്ഞാപനം പുറത്തിറങ്ങി
Saturday, November 2, 2024 5:02 PM IST
തിരുവനന്തപുരം: ചാന്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി നടത്താൻ നടപടി തുടങ്ങി സംസ്ഥാന സർക്കാർ. സിബിഎൽ നടത്താനുള്ള സർക്കാരിന്റെ വിജ്ഞാപനം പുറത്തിറങ്ങി.
ആറുസ്ഥലങ്ങളിലായിട്ടായിരിക്കും വള്ളംകളി നടക്കുക. നവംബർ 16ന് കോട്ടയം താഴത്തങ്ങാടിയിലാണ് ആദ്യ മത്സരം. ഡിസംബർ 21ന് കൊല്ലത്താണ് സമാപനം.
വയനാട് ദുരന്തത്തിനെ തുടർന്ന് സിബിഎൽ മാറ്റിവച്ചിരുന്നു.