ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ തി​രു​പ്പ​തി​യി​ൽ മൂ​ന്ന് വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം വ​യ​ലി​ൽ കു​ഴി​ച്ചു​മൂ​ടി. സം​ഭ​വ​ത്തി​ൽ 22 വ​യ​സു​കാ​ര​നെ പോ​ലീ​സ് പി​ടി​കൂ​ടി.

വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. ഒ​രേ കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന​വ​രാ​ണ് കു​ട്ടി​യും യു​വാ​വും. ഇ​യാ​ൾ ചോ​ക്ലേ​റ്റ് കാ​ണി​ച്ച് കു​ട്ടി​യെ ആ​ളൊ​ഴി​ഞ്ഞ വ​യ​ലി​ലേ​ക്ക് കൂ​ട്ടി​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി മ​രി​ച്ചെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ മൃ​ത​ദേ​ഹം മ​റ​വ് ചെ​യ്തു.

കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.