പത്തനംതിട്ടയില്‍ റോഡ് സുരക്ഷാ യോഗത്തിന് എസ്പി എത്തിയില്ല; പകരമെത്തിയ എസ്ഐയെ തിരിച്ചയച്ച് കളക്ടർ
Saturday, November 2, 2024 1:43 PM IST
പത്തനംതിട്ട: റോഡ് സുരക്ഷാ യോഗത്തിന് എസ്പിക്ക് പകരമെത്തിയ എസ്ഐയെ തിരിച്ചയച്ച് കളക്ടര്‍ എസ് പ്രേംകൃഷ്ണൻ. പ്രധാനപ്പെട്ട യോഗമായതിനാല്‍ എസ്പി തന്നെ എത്തണമെന്ന് കളക്ടര്‍ നിലപാടെടുക്കുകയായിരുന്നു.
ബുധനാഴ്ച പത്തനംതിട്ടയില്‍ നടന്ന റോഡ് സുരക്ഷായോഗത്തില്വച്ചാണ് സംഭവം. യോഗത്തിൽ നിന്ന് വിട്ടുനിന്ന ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാർ എസ്ഐ ബി.എസ്.ശ്രീജിത്തിനെ അയക്കുകയായിരുന്നു.
തിരക്ക് കൊണ്ടാണ് പങ്കെടുക്കാതിരിക്കാൻ കഴിയാതിരുന്നതെന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ സുപ്രധാന യോഗത്തിൽ എസ്പി തന്നെ പങ്കെടുക്കണമെന്ന് കളക്ടർ നിലപാടെടുത്തു. എസ്ഐയെ കളക്ടർ തിരിച്ചയച്ചതോടെ ഒരു ഡിവൈഎസ്പിയാണ് പകരം പങ്കെടുത്തത്.