തൃ​ശൂ​ര്‍: കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ​മാ​യി ബ​ന്ധ​പ്പെ​ട്ടു​യ​ര്‍​ന്ന പു​തി​യ വി​വാ​ദ​ത്തി​ല്‍ ത​ന്‍റെ പേ​ര്‍ വ​ലി​ച്ചി​ഴ​ച്ച​തി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പൊ​ട്ടി​ത്തെ​റി​ച്ച് ശോ​ഭാ സു​രേ​ന്ദ്ര​ന്‍. കു​ഴ​ല്‍​പ്പ​ണ​ക്കേ​സ് വീ​ണ്ടും വി​വാ​ദ​മാ​ക്കി​യ​ത് താ​ന​ല്ല. ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണം തെ​റ്റാ​ണ്.

ബി​ജെ​പി​യെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് നാ​വു​പ​യോ​ഗി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന ആ​ളാ​ണ് തി​രൂ​ര്‍ സ​തീ​ശ്. ഏ​ത് സൊ​സൈ​റ്റി​യി​ല്‍ നി​ന്നു​മാ​ണ് സ​തീ​ശ് ലോ​ണ്‍ എ​ടു​ത്ത​തെന്നും ബി​ജെ​പി​യി​ല്‍ നി​ന്നും പു​റ​ത്താ​യ​തി​നു​ശേ​ഷം അ​യാ​ള്‍ എ​ത്ര ല​ക്ഷം രൂ​പാ തി​രി​ച്ച​ട​ച്ചെ​ന്നും മാ​ധ്യ​മ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് അ​വ​ര്‍ ആവശ്യപ്പെട്ടു.

ശോ​ഭാ സു​രേ​ന്ദ്ര​ന്‍ കേ​ര​ള​ത്തി​ന്‍റെ പൊ​തു​രം​ഗ​ത്തു​ണ്ടാ​ക​രു​ത് എ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന ചി​ല​രു​ണ്ട്. അ​തി​ല്‍ ഒ​ന്നാ​മ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ്. ര​ണ്ടാ​മ​താ​യി ആ​ഗ്ര​ഹി​ക്കു​ന്ന​ത് ഗോ​കു​ലം ഗോ​പാ​ല​ന്‍. മൂ​ന്നാ​മ​താ​യി ആ​ഗ്ര​ഹി​ക്കു​ന്ന​ത് സി​പി​എം നേ​താ​വ് ഇ.​പി. ജ​യ​രാ​ജ​ന്‍. നാ​ലാ​മ​താ​യി ചി​ല മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രും ഇത് ആ​ഗ്ര​ഹി​ക്കു​ന്നതായി ശോ​ഭ ആ​രോ​പി​ച്ചു.

കേ​ര​ള​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ഏ​റ്റ​വും വ​ലി​യ ഡോ​ണാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​വെ​ന്ന് ശോ​ഭ കു​റ്റ​പ്പെ​ടു​ത്തി. വീ​ണ വി​ജ​യ​ന്‍റെ കൂ​ട്ടു​കാ​രി​യാ​ണ് പി.പി. ദി​വ്യ​യെ​ന്നും അവർ ആ​രോ​പി​ച്ചു.

പാ​ര്‍​ട്ടി മാ​റാ​ന്‍ ത​ന്‍റെ കൂ​ടെ ഡ​ല്‍​ഹി​വ​രെ എ​ത്തി​യ ആ​ളാ​ണ് ഇ.​പി.ജയരാജൻ. രാ​മ​നി​ല​യ​ത്തി​ലെ 101-ാം മു​റി​യി​ലാ​യി​രു​ന്നു അ​​ദ്ദേ​ഹം താ​മ​സി​ച്ച​ത്. താ​ന്‍ 107-ാം മു​റി​യി​ലു​മാ​യി​രു​ന്നു. 102-ാം മു​റി​യി​ല്‍ നി​ല​വി​ലെ എം​പി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ള്ള​തി​നാ​ല്‍ ഇ.​പി. അ​ന്ന് ത​ന്നെ കാ​ണാ​ന്‍ എ​ത്തി​യി​ല്ലെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

ത​ന്‍റെ ജീ​വി​തം വ​ച്ച് ക​ളി​ക്കാ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ല. വെ​റു​തെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് ത​ന്നെ വീ​ട്ടി​ലി​രു​ത്താ​മെ​ന്ന് ആ​രും ക​രു​തേ​ണ്ട. സ​തീ​ശി​ന്‍റെ ഫോ​ണ്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ എ​ടു​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വി​ചാ​രി​ച്ചാ​ലും ക​ഴി​യും. ആ ​രീ​തി​യി​ല്‍ ശ്ര​മി​ച്ചാ​ല്‍ ആ​രാ​ണ് സ​തീ​ശി​നു പി​ന്നി​ലെ​ന്ന് മ​ന​സി​ലാ​കു​മെ​ന്നും അ​വ​ര്‍ ഓ​ര്‍​മി​പ്പി​ച്ചു.