കൊ​ച്ചി: സ​ക​ല റി​ക്കാ​ര്‍​ഡു​ക​ളും ഭേ​ദി​ച്ച് മു​ന്നേ​റു​ന്ന​തി​നി​ടെ വെ​ള്ളി​യാ​ഴ്ച താ​ഴേ​ക്കു​വീ​ണ സ്വ​ര്‍​ണ​വി​ല ഇ​ന്നും ഇ​ടി​ഞ്ഞു. ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 58,960 രൂ​പ​യി​ലും ഗ്രാ​മി​ന് 7,370 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

60,000 തൊ​ടു​മെ​ന്ന് തോ​ന്നി​പ്പി​ച്ച സ്വ​ര്‍​ണ​വി​ല​യാ​ണ് തു​ട​ര്‍​ച്ചാ​യി ര​ണ്ടാം​ദി​ന​വും ഇ​ടി​ഞ്ഞ​ത്. ഒ​ക്ടോ​ബ​ര്‍ ആ​ദ്യം 56,400 രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. പ​ത്തി​ന് 56,200 രൂ​പ​യാ​യി താ​ഴ്ന്ന് ഈ ​മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​വാ​ര​ത്തി​ല്‍ എ​ത്തി. എ​ന്നാ​ല്‍ പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ റി​ക്കാ​ര്‍​ഡു​ക​ള്‍ ഭേ​ദി​ച്ച് വി​ല ഉ​യ​രു​ന്ന​താ​ണ് ദൃ​ശ്യ​മാ​യ​ത്.

പി​ന്നീ​ട് ഒ​ക്ടോ​ബ​ര്‍ 16നാ​ണ് വി​ല പ​വ​ന് 57,000 രൂ​പ ക​ട​ന്ന​ത്.19 ന് ​ഇ​ത് 58,000 രൂ​പ​യും ക​ട​ന്നു. അ​തി​ന് ശേ​ഷം 58,000 രൂ​പ​യ്ക്ക് താ​ഴോ​ട്ട് പോ​യി​ട്ടി​ല്ല. 29ന് 59,000 ​ക​ട​ന്ന സ്വ​ര്‍​ണ​വി​ല വീ​ണ്ടും കു​തി​ച്ചു​യ​രു​ക​യാ​ണു​ണ്ടാ​യ​ത്.

ആ​ഗോ​ള​വി​പ​ണി​യി​ലെ മു​ന്നേ​റ്റ​ങ്ങ​ളാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. ആ​ഗോ​ള വി​പ​ണി​യി​ല്‍ സ്വ​ര്‍​ണ​വി​ല വീ​ണ്ടും ഉ​യ​ര്‍​ന്നു. യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തും, ഓ​ഹ​രി വി​പ​ണി​ക​ളി​ല്‍ തു​ട​രു​ന്ന അ​നി​ശ്ചി​ത​ത്വ​വു​മാ​ണ് ആ​ഗോ​ള​വി​പ​ണി​യെ സ്വാ​ധീ​നി​ച്ച​ത്.