അശ്വിനികുമാര്‍ വധക്കേസ്; മൂന്നാം പ്രതി ഒഴികെയുള്ളവരെ കോടതി വെറുതേ വിട്ടു
Saturday, November 2, 2024 11:33 AM IST
കണ്ണൂർ: ആര്‍എസ്എസ് നേതാവായ അശ്വിനികുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതി ഒഴികെയുള്ളവരെ കോടതി വെറുതേ വിട്ടു. തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കേസിൽ ഈ മാസം 14ന് ശിക്ഷ വിധിക്കും.
മൂന്നാം പ്രതിയായ ചാവശേരി സ്വദേശി എം.വി.മര്‍ഷൂക്ക് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 14 എന്‍ഡിഎഫ് പ്രവര്‍ത്തകരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ മര്‍ഷൂക്ക് ഒഴികെയുള്ളവരെ കോടതി വെറുതേ വിട്ടു.
2005 മാർച്ച് പത്തിന് പേരാവൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ഇരിട്ടി പയഞ്ചേരി മുക്കിൽ അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകത്തെ തുടർന്ന് കണ്ണൂർ ജില്ലയിലാകെ വ്യാപക അക്രമങ്ങളുണ്ടായിരുന്നു.
ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. കേസിലെ ഒന്നാം പ്രതി അസീസിനെ നാറാത്ത് ആയുധ പരിശീലന കേസിൽ ശിക്ഷിച്ചിരുന്നു.