കോട്ടയം: 2024 ലെ ​എ​ഴു​ത്ത​ച്ഛ​ന്‍ പു​ര​സ്‌​കാ​ര​ത്തി​ന് എ​ഴു​ത്തു​കാ​ര​ന്‍ എ​ന്‍.​എ​സ്. മാ​ധ​വ​ന്‍ അ​ര്‍​ഹ​നാ​യി. കോട്ടയം പ്രസ് ക്ലബിൽ സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​നാ​ണ് പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ച​ത്. അ​ഞ്ചു​ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ശില്പവും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.

മ​ല​യാ​ള ചെ​റു​ക​ഥാ​സാ​ഹി​ത്യ ലോ​ക​ത്തി​ൽ അ​ന​ന്യ​മാ​യ സ്ഥാ​ന​മാ​ണ് എ​ൻ.​എ​സ്.​മാ​ധ​വ​നു​ള്ള​തെ​ന്ന് പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.​ വൈ​വി​ധ്യ​പൂ​ർ​ണ​മാ​യ പ്ര​മേ​യ​ങ്ങ​ൾ ചെ​റു​ക​ഥാ​രൂ​പ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹം അ​സാ​ധാ​ര​ണ​മാ​യ വൈ​വി​ധ്യ​മാ​ണ് പ്ര​ക​ടി​പ്പി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി വ്യക്തമാക്കി.

എ​സ്.​കെ.​വ​സ​ന്ത​ൻ ചെ​യ​ർ​മാ​നാ​യും ഡോ.​ടി.​കെ.​നാ​രാ​യ​ണ​ൻ, ഡോ. മ്യൂ​സ് മേ​രി ജോ​ർ​ജ് എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യും സി.​പി.അ​ബൂ​ബ​ക്ക​ർ മെമ്പർ സെ​ക്ര​ട്ട​റി​യാ​യു​മു​ള്ള ജൂ​റി​യാ​ണ് പു​ര​സ്കാ​ര ​ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.