ന്യൂസിലൻഡ് 235ന് പുറത്ത്; മുംബൈ ടെസ്റ്റിലും ഇന്ത്യയ്ക്ക് തകർച്ച
Friday, November 1, 2024 5:17 PM IST
മുംബൈ: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിലും ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. സ്കോർ: ന്യൂസിലന്‍ഡ് 235 ഇന്ത്യ 86/4. ആദ്യം ബാറ്റ് ചെയ്ത കിവീസ് നേടിയ 235 നെതിരെ ഇന്ത്യ ഒന്നാംദിനം കളിനിര്‍ത്തുമ്പോള്‍ നാലിന് 86 എന്ന നിലയിലാണ്.
ഒരു വിക്കറ്റിന് 78 എന്ന നിലയില്‍ ശക്തമായി നിന്ന ഇന്ത്യയ്ക്ക് അവസാന ഓവറുകളിലാണ് മൂന്ന് വിക്കറ്റ് നഷ്ടമായത്. ശുഭ്മാന്‍ ഗില്‍ (31), റിഷഭ് പന്ത് (ഒന്ന്) എന്നിവരാണ് ക്രീസില്‍. കിവീസിന് വേണ്ടി അജാസ് പട്ടേല്‍ രണ്ടും മാറ്റ് ഹെന്റി ഒരു വിക്കറ്റും വീഴ്ത്തി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിനായി ഡാരില്‍ മിച്ചല്‍ (82), വില്‍ യംഗ് (71) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയും നാല് വിക്കറ്റ് വീഴ്ത്തിയ വാഷിംഗ്ടണ്‍ സുന്ദറുമാണ് കിവീസിനെ പിടിച്ചു കെട്ടിയത്.
ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച ന്യൂസിലൻഡ് പരമ്പര സ്വന്തമാക്കിയിരുന്നു.