അമ്മ വഴക്കു പറഞ്ഞു; പതിനഞ്ചു വയസുകാരനെ കാണാതായി
Friday, November 1, 2024 4:49 PM IST
ആലപ്പുഴ: കായംകുളത്തു നിന്ന് പതിനഞ്ചു വയസുകാരനെ കാണാതായെന്ന് പരാതി. പുതുപ്പള്ളി ഗോവിന്ദമുട്ടം സ്വദേശി ചിന്മയാനന്ദിനെയാണ് കാണാതായത്. വഴക്ക് പറഞ്ഞതിനെ തുടർന്ന് മകൻ വീട്ടിൽ നിന്ന് പിണങ്ങിപ്പോയതാണെന്ന് മാതാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം. അമ്മ വഴക്കുപറഞ്ഞതിനു ശേഷം കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിൽ കുട്ടിയുടെ സൈക്കിൾ കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കായംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.