ക​ണ്ണൂ​ര്‍: എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ പി.​പി.​ദി​വ്യ​യു​ടെ ചോ​ദ്യം ചെ​യ്യ​ല്‍ പൂ​ര്‍​ത്തി​യാ​യി. രാ​വി​ലെ 11 മു​ത​ല്‍ മൂ​ന്ന് വ​രെ​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ദി​വ്യ​യെ ചോ​ദ്യം ചെ​യ്ത​ത്.

ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷ​മു​ള്ള വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി ഇ​വ​രെ ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. വൈ​കു​ന്നേ​രം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ശേ​ഷം ദി​വ്യ​യെ ക​ണ്ണൂ​രി​ലെ വ​നി​താ ജ​യി​ലി​ലേ​ക്ക് തിരികെ അ​യ​യ്ക്കും.

ക​ണ്ണൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് ഇ​ന്ന് വൈ​കു​ന്നേ​രം വ​രെ ദി​വ്യ​യെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട​ത്. അ​റ​സ്റ്റി​ലാ​യ ദി​വ​സം മൂ​ന്ന് മ​ണി​ക്കൂ​ര്‍ ചോ​ദ്യം ചെ​യ്‌​തെ​ങ്കി​ലും ദി​വ്യ ഇ​തി​നോ​ട് സ​ഹ​ക​രി​ച്ചി​രു​ന്നി​ല്ല. കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യ​ല്‍ ആ​വ​ശ്യ​മാ​ണെ​ന്ന് കാ​ട്ടി പോ​ലീ​സ് അ​പേ​ക്ഷ ന​ല്‍​കു​ക​യാ​യി​രു​ന്നു.

ര​ണ്ട് ദി​വ​സ​ത്തെ ക​സ്റ്റ​ഡി അ​പേ​ക്ഷ​യാ​ണ് പോ​ലീ​സ് ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ ഒ​രു ദി​വ​സ​ത്തേ​ക്കാ​ണ് ദി​വ്യ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട​ത്.