തൃ​ശൂ​ർ: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ൽ പു​ന​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്. പാ​ർ​ട്ടി തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫി​സി​ൽ ന​ട​ന്ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ബി​ജെ​പി മു​ന്‍ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍ ഗു​രു​ത​ര​മാ​ണെ​ന്നും സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​മാ​ണി​പ്പോ​ഴെ​ന്നു​മാ​ണ് പാ​ർ​ട്ടി വി​ല​യി​രു​ത്ത​ൽ.

കേ​സ് സം​ബ​ന്ധി​ച്ച പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ല്‍ പോ​ലീ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ത്തി​ല്‍ ബി​ജെ​പി​യു​ടെ​യും ആ​ര്‍​എ​സ്എ​സി​ന്‍റെ​യും പ​ങ്ക് പു​റ​ത്തു​വ​ര​ണം. കൊ​ട​ക​ര കേ​സ് അ​ട്ടി​മ​റി​ക്കാ​നാ​ണ് വി.​ഡി.​സ​തീ​ശ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

ക​ള്ള​പ്പ​ണം ഒ​ഴു​ക്കി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ക എ​ന്ന​താ​ണ് ബി​ജെ​പി നേ​തൃ​ത്വ​ത്തി​ന്‍റെ രീ​തി​യെ​ന്ന് ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. ഇ​ഡി പ്ര​തി​പ​ക്ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ള്‍ മാ​ത്ര​മേ അ​ന്വേ​ഷി​ക്കൂ.​ബി​ജെ​പി​യു​ടെ നി​ല​പാ​ട് ത​ന്നെ​യാ​ണ് ഇ​ഡി​ക്കു​മെ​ന്ന് ഗോ​വി​ന്ദ​ന്‍ വി​മ​ര്‍​ശി​ച്ചു.