"പാടില്ലായിരുന്നു': ദിവ്യയുടെ പ്രസംഗം ചിത്രീകരിച്ച മാധ്യമങ്ങൾക്കെതിരെയും കേസെടുക്കണമെന്ന് കെ.പി. ഉദയഭാനു
Friday, November 1, 2024 2:35 PM IST
പത്തനംതിട്ട: എഡിഎമ്മിന്റെ മരണത്തിലേക്കു നയിച്ച പി.പി. ദിവ്യയുടെ പ്രസംഗം ചിത്രീകരിച്ച് പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെയും കേസെടുക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു.
ദിവ്യ പരിപാടിയുടെ സംഘാടകയല്ലായിരുന്നു. ദിവ്യ വിളിച്ചാൽ അവർ പോകാൻ പാടില്ലായിരുന്നുവെന്നും ഉദയഭാനു പത്തനംതിട്ടയിൽ മാധ്യമങ്ങളോടു പറഞ്ഞു.
പി.പി. ദിവ്യയ്ക്കെതിരേ കൂടുതൽ നടപടി വേണ്ടെന്ന് പാർട്ടി തീരുമാനിച്ചിട്ടില്ല. എഡിഎമ്മിന്റെ മരണത്തിൽ കളക്ടറുടെ പങ്ക് സംബന്ധിച്ച് സംസ്ഥാന സർക്കാർ അന്വേഷിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.