തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ എ​ട്ട് വ​ർ​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്തെ പോ​ലീ​സി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത മാ​റ്റം ദൃ​ശ്യ​മാ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ആ​ർ​ക്കും നി​ർ​ഭ​യം ക​ട​ന്നു​ചെ​ല്ലാ​വു​ന്ന സ്ഥ​ല​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ മാ​റി. കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രേ മു​ഖം​നോ​ക്കാ​തെ പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്കു​ന്നു​ണ്ടെ​ന്നും ഒ​രി​ക്ക​ലും പി​ടി​കൂ​ടി​ല്ലെ​ന്ന് ക​രു​തി​യ​വ​രെ വ​രെ പോ​ലീ​സ് ക​ൽ​ത്തു​റു​ങ്കി​ലാ​ക്കി​യെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ര​ള​പ്പി​റ​വി ദി​ന​വും കേ​ര​ള പോ​ലീ​സ് രൂ​പീ​ക​ര​ണ ദി​ന പ​രി​പാ​ടി​യും മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ൽ വി​ത​ര​ണ പ​രി​പാ​ടി​യും പേ​രൂ​ർ​ക്ക​ട എ​സ്എ​പി ക്യാ​മ്പ് ഗ്രൗ​ണ്ടി​ൽ നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​തേ​സ​മ​യം, ജ​ന​ങ്ങ​ളു​ടെ സേ​വ​ക​ർ ആ​കേ​ണ്ട പോ​ലീ​സ് സേ​ന​യി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ ജ​ന​ങ്ങ​ളു​ടെ മേ​ൽ യ​ജ​മാ​ന​ന്മാ​രെ​ന്ന വി​ധ​ത്തി​ൽ പെ​രു​മാ​റു​ന്നു​വെ​ന്നും ഇ​ത് സേ​ന​യ്ക്കു ക​ള​ങ്ക​വും അ​പ​മാ​ന​വു​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ ചെ​യ്യു​ന്ന​വ​രെ സേ​ന​യി​ൽ വ​ച്ചു പൊ​റു​പ്പി​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​വ​മ​തി​പ്പ് ഉ​ണ്ടാ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ നി​രീ​ക്ഷി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. സേ​ന​യെ ക​ള​ങ്ക​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്ക് സേ​ന​യി​ൽ സ്ഥാ​നം ഉ​ണ്ടാ​കി​ല്ലെ​ന്നും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്ത് 108 പോ​ലീ​സു​കാ​രെ പി​രി​ച്ചു​വി​ട്ടി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സേ​ന​യ്ക്ക് അ​വ​മ​തി​പ്പു​ണ്ടാ​ക്കു​ന്ന ആ​രും സേ​ന​യി​ൽ വേ​ണ്ടെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട്. പി​രി​ച്ചു​വി​ട​ൽ ന​ട​പ​ടി​ക​ൾ ഇ​നി​യും തു​ട​രും. കു​റ്റ​വാ​ളി​ക​ളാ​യ ആ​രെ​യും പോ​ലീ​സി​ൽ തു​ട​രാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ത​ട​യാ​ൻ പോ​ലീ​സ് ന​ല്ല പ്ര​ച​ര​ണം ന​ട​ത്തു​ന്നു​ണ്ട്. പോ​ലീ​സി​ന്‍റെ പോ​ർ​ട്ട​ലി​ൽ 31,107 പ​രാ​തി​ക​ളാ​ണ് സെ​പ്റ്റം​ബ​ർ വ​രെ എ​ത്തി​യ​ത്. 79 കോ​ടി​യി​ല​ധി​കം രൂ​പ തി​രി​ച്ചു പി​ടി​ച്ചു. 37,807 ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ചു.

മി​ക​ച്ച സേ​വ​നം കാ​ഴ്ച​വ​ച്ച ഇ​രു​നൂ​റ്റി​അ​റു​പ​തോ​ളം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ൽ സ​മ്മാ​നി​ച്ചു. എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത്‌ കു​മാ​റി​ന് മെ​ഡ​ൽ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് മു​ഖ്യ​മ​ന്ത്രി മെ​ഡ​ൽ ന​ൽ​കി​യി​ല്ല. പോ​ലീ​സ് മെ​ഡ​ലി​ന് അ​ർ​ഹ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്തെ​ങ്കി​ലും വി​വാ​ദ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ടാ​ൽ അ​വ​ർ​ക്ക് മെ​ഡ​ൽ ന​ൽ​കി​ല്ലെ​ന്ന് നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു.