മധ്യപ്രദേശിൽ മാധ്യമപ്രവർത്തകനെ കുത്തിക്കൊന്നു
Friday, November 1, 2024 3:05 AM IST
ലക്നോ: ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിൽ മാധ്യമപ്രവർത്തകനെ കുത്തിക്കൊന്നു. ദിലീപ് സൈനി(38) ആണ് കൊല്ലപ്പെട്ടത്. കോട്വാലി പ്രദേശത്ത് വച്ചാണ് സംഭവം.
ഇയാളുടെ സുഹൃത്തും ബിജെപി നേതാവുമായ ഷാഹിദ് ഖാന് ആക്രമണത്തിൽ പരിക്കേറ്റു. ദിലീപ് സൈനിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷാഹിദ് ഖാന് കുത്തേറ്റത്. മ
റ്റൊരു വ്യക്തിയുമായി നിലനിന്നിരുന്ന വൈരാഗ്യമാണ് ദിലീപ് സൈനിയുടെ കൊലപാതകത്തിന് പിന്നിലെ കാരണം. ആക്രമി സംഘം ദിലീപ് സൈനിയെ കത്തികൊണ്ട് കുത്തുകയും വെടിവയ്ക്കുകയും ചെയ്തു.
ദിലീപ് സെയ്നിയെയും ഷാഹിദ് ഖാനെയും ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും തുടർന്ന് കാൺപൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു. വഴിമധ്യേ ദിലീപ് സൈനി മരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.