കോ​ട്ട​യം: വി​ശ്വാ​സി​ക​ൾ​ക്ക് വി​ള​ക്കാ​യി വെ​ളി​ച്ചം വി​ത​റി​യ സ​ഭാ നാ​യ​ക​നാ​യി​രു​ന്നു ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ കാ​തോ​ലി​ക്കാ ബാ​വ​യെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി.

സാ​ധാ​ര​ണ​ക്കാ​ർ​ക്ക് മ​ന​സി​ലാ​കു​ന്ന ഭാ​ഷ​യി​ലു​ള്ള ആ​ധ്യാ​ത്മി​ക വ​ച​ന​ങ്ങ​ളി​ലൂ​ടെ  വി​ശ്വാ​സി​ക​ളി​ലേ​ക്ക് ആ​ഴ​ത്തി​ലി​റ​ങ്ങി​ച്ചെ​ന്ന സ​ഭാ നാ​യ​ക​നാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​ട്ടേ​റെ പ്ര​തി​സ​ന്ധി​ക​ൾ യാ​ക്കോ​ബാ​യ സ​ഭ അ​ഭി​മു​ഖീ​ക​രി​ച്ച​പ്പോ​ഴൊ​ക്കെ സു​ധീ​ര​മാ​യി അ​ദ്ദേ​ഹം സ​ഭ​യെ ന​യി​ച്ചു.​കെ.​എം.​മാ​ണി​യു​മാ​യി വ​ള​രെ​യ​ടു​ത്ത ആ​ത്മ​ബ​ന്ധം അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നു.

ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹ​വു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ നി​മി​ഷ​ങ്ങ​ൾ ഏ​റെ ധ​ന്യ​ത​യോ​ടെ​യാ​ണ് അ​നു​സ്മ​രി​ക്കു​ന്ന​തെ​ന്നും അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.