തി​രു​വ​ന​ന്ത​പു​രം: യാ​ക്കോ​ബാ​യ സ​ഭാ​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ന്‍ ബാ​വ​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ചി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ​യാ​കെ സേ​വ​ന​ത്തി​നും പ​രി​പാ​ല​ന​ത്തി​നു​മാ​യി ഉ​ഴി​ഞ്ഞു​വെ​ച്ച ജീ​വി​ത​മാ​യി​രു​ന്നു ബാ​വാ തി​രു​മേ​നി​യു​ടേ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

ബ​സേ​ലി​യോ​സ് എ​ന്ന ഗ്രീ​ക്ക് നാ​മ​ത്തി​ന്‍റെ അ​ര്‍​ത്ഥ​ത്തെ അ​ന്വ​ര്‍​ത്ഥ​മാ​ക്കു​ന്ന വ്യ​ക്തി​ത്വ​മാ​യി ജീ​വി​തം കൊ​ണ്ട് അ​ദ്ദേ​ഹം മാ​റി​യെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. സ​ഭ​യു​ടെ വ​ള​ർ​ച്ച​യി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സം​ഭാ​വ​ന​ക​ളാ​ണ് അ​ദ്ദേ​ഹം ന​ൽ​കി​യ​ത്. യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

സ​ഭ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലും സാ​മൂ​ഹ്യ മേ​ഖ​ല​യി​ലും സം​വാ​ദ​ത്തി​ന്‍റെ മേ​ഖ​ല​യി​ലും സ​ഭാം​ഗ​ങ്ങ​ളു​ടെ പ​രി​പാ​ല​ന ശു​ശ്രൂ​ഷ​യു​ടെ മേ​ഖ​ല​യി​ലും സ​മ​ഗ്ര​മാ​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് അ​ദ്ദേ​ഹം ന​ട​ത്തി​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി അ​നു​ശോ​ചി​ച്ചു.