ഉപതെരഞ്ഞെടുപ്പിൽ ബിജെപി കള്ളപ്പണം ഒഴുക്കുന്നു: എം.വി.ഗോവിന്ദൻ
Thursday, October 31, 2024 7:08 PM IST
തിരുവനന്തപുരം: ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പിൽ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം ബിജെപി ഉപയോഗിക്കുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
ബിജെപി മുൻ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷനും ജില്ലാ അധ്യക്ഷനും അറിഞ്ഞാണ് പണം വന്നത് എന്നാണ് വെളിപ്പെടുത്തൽ.
സിപിഎമ്മിന് സതീഷിനെ വിലക്കെടുക്കേണ്ട കാര്യമില്ല. ബിജെപി ഓഫീസിൽ സർവ്വസ്വാതന്ത്ര്യം ഉള്ള ഒരാളാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.