ത​ല​ശേ​രി: എ​ഡി​എം ന​വീ​ൻ ബാ​ബു ജീ​വ​നൊ​ടു​ക്കി​യ​ത് ച​ർ​ച്ച​യാ​യി തു​ട​രു​ന്പോ​ൾ 17 വ​ർ​ഷം പി​ന്നി​ലേ​ക്ക് സ​ഞ്ച​രി​ച്ചാ​ൽ ഏ​താ​ണ്ട് സ​മാ​ന​മാ​യ രീ​തി​യി​ൽ മ​റ്റൊ​രു ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ര​ണ​വും ക​ണ്ടെ​ത്താം. 2007 ജൂ​ൺ മൂ​ന്നി​ന് അ​ന്ന​ത്തെ ക​ണ്ണൂ​ർ ആ​ർ​ടി​ഒ ആ​യി​രു​ന്ന കെ.​എം. പു​രു​ഷോ​ത്ത​മ​നെ​യാ​യി​രു​ന്നു ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

എ​ഡി​എം ന​വീ​ൻ ബാ​ബു​വി​നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ന്‍റെ ക്വാ​ർ​ട്ടേ​ഴ്സി​ലാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തെ​ങ്കി​ൽ കെ.​എം. പു​രു​ഷോ​ത്ത​മ​നെ ത​ന്‍റെ ഓ​ഫീ​സ് മു​റി​ത​ന്നെ​യാ​യി​രു​ന്നു സ​മാ​ന​രീ​തി​യി​ൽ ജീ​വി​ത​മ​വ​സാ​നി​പ്പി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ​യ്യ​ന്നൂ​ർ പി​ലാ​ത്ത​റ സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം ഏ​റെ ദു​രൂ​ഹ​ത​ക​ൾ സൃ​ഷ്ടി​ച്ചി​രു​ന്നു.

കാ​ൻ​സ​ർ രോ​ഗി​യാ​യി​രു​ന്ന പു​രു​ഷോ​ത്ത​മ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​യി അ​ന്ന​ത്തെ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റെ ക​ണ്ട് തി​രി​ച്ചെ​ത്തി​യ ശേ​ഷ​മാ​ണ് ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്തോ​ട് ചേ​ർ​ന്നു​ള്ള റീ​ജ​ണ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സി​നു​ള്ളി​ലെ ഫാ​നി​ൽ തൂ​ങ്ങി മ​രി​ച്ച​ത്. രാ​വി​ലെ ഓ​ഫീ​സി​ൽ എ​ത്തി​യ ജീ​വ​ന​ക്കാ​ര​നാ​ണ് പു​രു​ഷോ​ത്ത​മ​ന്‍റെ മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്.

ഇ​ന്ന​ത്തെ പോ​ലെ മാ​ധ്യ​മ ശ്ര​ദ്ധ ശ​ക്ത​മ​ല്ലാ​തി​രു​ന്ന അ​ന്ന് പു​രു​ഷോ​ത്ത​മ​ന്‍റെ മ​ര​ണം ഒ​രു വി​വാ​ദ​മാ​കു​ക​യോ വ​ലി​യ ത​ല​ത്തി​ൽ വാ​ർ​ത്ത​ക​ളി​ൽ ച​ർ​ച്ച​യാ​കു​ക​യോ ചെ​യ്തി​രു​ന്നി​ല്ല. ക​ണ്ണൂ​രി​ലെ വി​വാ​ദ നാ​യ​ക​നാ​യ ഒ​രു മോ​ട്ടോ​ർ വാ​ഹ​ന ഏ​ജ​ന്‍റ് ഒ​രു​ക്കി​യ കു​രു​ക്കു​ക​ളെ തു​ട​ർ​ന്നു​ണ്ടാ​യ സം​ഭ​വ വി​കാ​സ​ങ്ങ​ളാ​ണ് പു​രു​ഷോ​ത്ത​മ​നെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു.

ഏ​ജ​ന്‍റി​നു വേ​ണ്ടി ഉ​ന്ന​ത​നാ​യ ഒ​രു രാ​ഷ്‌​ട്രീ​യ നേ​താ​വി​ന്‍റെ പ​ര​സ്യ​മാ​യ അ​പ​മാ​നി​ക്ക​ലി​ന് പു​രു​ഷോ​ത്ത​മ​ൻ ഇ​ര​യാ​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. കാ​ൻ​സ​ർ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പു​രു​ഷോ​ത്ത​മ​നെ​തി​രെ ആ​സൂ​ത്രി​ത​മാ​യ ചി​ല നീ​ക്ക​ങ്ങ​ൾ ന​ട​ന്നി​രു​ന്ന​താ​യും പ​റ​യ​പ്പെ​ട്ടി​രു​ന്നു.

ഉ​ന്ന​ത​നാ​യ ഒ​രു നേ​താ​വ് പു​രു​ഷോ​ത്ത​മ​നെ കു​റി​ച്ച് വ​ള​രെ മോ​ശ​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ള​ട​ങ്ങി​യ റി​ക്കാ​ർ​ഡ് ചെ​യ്ത ശ​ബ്ദം വ​യ​നാ​ടു​കാ​ര​നാ​യ ഒ​രു ഘ​ട​ക​ക​ക്ഷി സം​സ്ഥാ​ന നേ​താ​വി​നെ കേ​ൾ​പ്പി​ച്ചു കൊ​ടു​ക്കു​ക​യും തു​ട​ർ​ന്ന് പു​രു​ഷോ​ത്ത​മ​നെ മ​ല​പ്പു​റ​ത്തേ​ക്ക് സ്ഥ​ലം മാ​റ്റു​ക​യും ചെ​യ്തി​രു​ന്നു. മാ​ത്ര​വു​മ​ല്ല ഏ​ജ​ന്‍റി​നു വേ​ണ്ടി ഉ​ന്ന​ത നേ​താ​വ് ഇ​ട​പെ​ട്ട് അ​ന്ന​ത്തെ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റെ ക​ണ്ണൂ​രി​ലേ​ക്ക് അ​യ​ച്ച് പു​രു​ഷോ​ത്ത​മ​നെ​തി​രെ ചി​ല അ​ന്വ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

വി​വാ​ദ ഏ​ജ​ന്‍റ് ത​ന്‍റെ ചൊ​ൽ​പ്പ​ടി​ക്കു നി​ൽ​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​രെ നി​ര​ന്ത​രം വേ​ട്ട​യാ​ടു​ക പ​തി​വാ​യി​രു​ന്നെ​ന്ന് അ​ന്ന് ഉ​ന്ന​ത സ്ഥാ​ന​ത്തി​രു​ന്ന ഒ​രു മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യാ​ഗ​സ്ഥ​ൻ ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. എ​ഡി​ജി​പി റാ​ങ്കി​ലു​ള്ള ഐ​പി​എ​സ് ഉ​ദ്യാ​ഗ​സ്ഥ​നാ​യി​രു​ന്നു ആ ​സ​മ​യ​ത്ത് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ.

പു​രു​ഷോ​ത്ത​മ​ന്‍റെ ആ​ത്മ​ഹ​ത്യ​യ​ക്ക് ശേ​ഷ​മാ​ണ് അ​ദ്ദേ​ഹ​ത്തെ ഏ​ജ​ന്‍റ് രാ​ഷ്‌​ട്രീ​യ സ്വാ​ധീ​ന​മു​പ​യോ​ഗി​ച്ച് ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന​ത് വ്യ​ക്ത​മാ​യ​ത്. എ​ന്നാ​ൽ കേ​സി​ൽ കാ​ര്യ​മാ​യ അ​ന്വ​ഷ​ണ​ങ്ങ​ളൊ​ന്നും ന​ട​ന്നി​ല്ല. അ​ഴി​മ​തി​യു​ടെ കൂ​ടാ​ര​മാ​യി​രു​ന്ന മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് അ​ക്കാ​ല​ത്ത് നി​യ​ന്ത്രി​ച്ചി​രു​ന്ന​ത് ചി​ല ഏ​ജ​ന്‍റു​മാ​ര​ട​ങ്ങി​യ മാ​ഫി​യ​ക​ളാ​യി​രു​ന്നു.

പു​രു​ഷോ​ത്ത​മ​ൻ ദീ​ർ​ഘ​കാ​ലം ത​ല​ശേ​രി​യി​ൽ ജോ​യി​ന്‍റ് ആ​ർ​ടി​ഒ ആ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു. അ​സൗ​ക​ര്യ​ങ്ങ​ളി​ൽ വീ​ർ​പ്പു​മു​ട്ടി​യി​രു​ന്ന ത​ല​ശേ​രി ജോ​യി​ന്‍റ് ആ​ർ​ടി​ഒ ഓ​ഫീ​സ് പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി​യ​തും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ല​ത്താ​യി​രു​ന്നു. സി.​കെ.​നാ​ണു ഗ​താ​ഗ​ത​മ​ന്ത്രി​യും സോ​മ​രാ​ജ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റു​മാ​യി​രു​ന്ന കാ​ല​ത്ത് മ​ന്ത്രി​യു​ടെ ഗു​ഡ് ബു​ക്കി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ കൂ​ടി​യാ​യി​രു​ന്നു പു​രു​ഷോ​ത്ത​മ​ൻ.

സാ​ധാ​ര​ണ​ക്കാ​ർ​ക്കൊ​പ്പം നി​ന്നി​ട്ടു​ള്ള ജ​ന​കീ​യ​നാ​യ ഉ​ദ്യാ​ഗ​സ്ഥ​നാ​യി​രു​ന്നു പു​രു​ഷാ​ത്ത​മ​നെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത​ങ്ങ​ൾ ഇ​പ്പോ​ഴും നീ​ങ്ങി​യി​ട്ടി​ല്ലെ​ന്നും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ പ​റ​യു​ന്നു​ണ്ട്. ന​ക്സ​ലേ​റ്റ് വ​ർ​ഗീ​സി​ന്‍റെ മ​ര​ണ​ത്തി​നു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം പു​നഃ​ര​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ൾ പ​ല വ​സ്തു​ക​ളും പു​റ​ത്തു​വ​ന്ന​തു പോ​ലെ പു​രു​ഷോ​ത്ത​മ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ര​ന്വേ​ഷ​ണം ന​ട​ത്തി​യാ​ൽ ഒ​രു​പ​ക്ഷേ പ​ല കാ​ര്യ​ങ്ങ​ളും വെ​ളി​പ്പെ​ട്ടേ​ക്കു​മെ​ന്നും അ​ഭി​പ്രാ​യം ഉ​യ​രു​ന്നു​ണ്ട്.