ച​റ്റോ​ഗ്രാം: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ത​ക​ർ​പ്പ​ൻ വി​ജ​യം. ഇ​ന്നിം​ഗ്സി​നും 273 റ​ൺ​സി​നും വി​ജ​യി​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക പ​ര​മ്പ​ര 2-0 തൂ​ത്തു​വാ​രി. സ്കോ​ർ: ദ​ക്ഷി​ണാ​ഫ്രി​ക്ക 575/6 ബം​ഗ്ലാ​ദേ​ശ് 159,143.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 575 റ​ൺ​സി​നു ഡി​ക്ല​യ​ർ ചെ​യ്തു. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 159 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​യ ബം​ഗ്ല​ദേ​ശി​നെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ നാ​യ​ക​ൻ എ​യ്ഡ​ൻ മാ​ർ​ക്രം ഫോ​ളോ​ഓ​ൺ ചെ​യ്യി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 143 റ​ൺ​സ് മാ​ത്ര​മാ​ണ് ബം​ഗ്ലാ​ദേ​ശി​ന് നേ​ടാ​നാ​യ​ത്. പ​ത്താ​മ​നാ​യി ക്രീ​സി​ലെ​ത്തി​യ ഹ​സ​ൻ മ​ഹ്മൂ​ദാ​ണ് (38) ടോ​പ് സ്കോ​റ​ർ. ക്യാ​പ്റ്റ​ൻ ന​ജ്മു​ൾ ഹൊ​സൈ​ൻ ഷാ​ന്‍റോ 36 റ​ൺ​സും നേ​ടി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി കേ​ശ​വ് മ​ഹാ​രാ​ജ് അ​ഞ്ചും സെ​നു​രാ​ൻ മു​ത്തു​സാ​മി നാ​ല് വി​ക്ക​റ്റും വീ​ഴ്ത്തി.

ക​ഗി​സൊ റ​ബാ​ഡെ​യെ പ​ര​ന്പ​ര​യു​ടെ താ​ര​മാ​യും ടോ​ണി ഡി.​സോ​ർ​സി​നെ ക​ളി​യി​ലെ താ​ര​മാ​യും തെ​ര​ഞ്ഞെ​ടു​ത്തു.