തൃ​ശൂ​ര്‍: സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട് ഡി​സി​സി അ​യ​ച്ച ക​ത്ത് ചി​ല​ര്‍​ക്ക് കി​ട്ടി​ക്കാ​ണും, ചി​ല​ര്‍​ക്ക് കി​ട്ടി​ക്കാ​ണി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ന്‍. കി​ട്ടി​യ​വ​ര്‍ അ​തേ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ല്ലോ. ക​ത്ത് ഉ​ണ്ടെ​ന്നു​ള്ള​ത് യാ​ഥാ​ർ​ഥ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ത്ത് സം​ബ​ന്ധി​ച്ച് ഇ​പ്പോ​ൾ ച​ര്‍​ച്ച ചെ​യ്യേ​ണ്ട​തി​ല്ല. സ്ഥാ​നാ​ർ​ഥി വ​ന്നു ക​ഴി​ഞ്ഞ​തി​നാ​ല്‍ ക​ത്തി​നു പ്ര​സ​ക്തി​യി​ല്ല. സ്ഥാ​നാ​ർ​ഥി​യെ വി​ജ​യി​പ്പി​ക്കാ​ന്‍ നോ​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍ ചെ​യ്യേ​ണ്ട​ത്. അ​ല്ലാ​തെ അ​യ​ച്ച ക​ത്തു​ക​ളെ​ക്കു​റി​ച്ച് ച​ര്‍​ച്ച ചെ​യ്യു​ക​യ​ല്ല വേ​ണ്ട​തെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​നു മു​മ്പ് കൊ​ടു​ത്ത ക​ത്താ​ണ​ത്. അ​തു ര​ഹ​സ്യ​മൊ​ന്നു​മ​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ൻ​പ് ആ​ര്‍​ക്കും ആ​രു​ടെ പേ​രും പ​റ​യാ​ന്‍ സ്വാ​ത​ന്ത്ര്യ​മു​ണ്ട്. പാ​ര്‍​ട്ടി സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞാ​ല്‍ പി​ന്നെ അ​ത് അ​ന്തി​മ​മാ​ണെ​ന്നും മു​ര​ളീ​ധ​ര​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.