ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ എ​ഡി​എ​മ്മി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ പി.​പി. ദി​വ്യ​യെ എ​ന്തു​വി​ല​കൊ​ടു​ത്തും സം​ര​ക്ഷി​ക്കു​ക എ​ന്ന നി​ല​പാ​ടാ​ണ് സി​പി​എം എ​ടു​ത്തി​ട്ടു​ള്ള​തെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍.

ദി​വ്യ​ക്കെ​തി​രെ പാ​ര്‍​ട്ടി നി​ല​പാ​ടു​ക​ളൊ​ന്നും എ​ടു​ക്കാ​ത്ത​ത് ഇ​തി​ന്‍റെ തെ​ളി​വാ​ണ്. നീ​തി​പൂ​ര്‍​ണ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​മെ​ന്ന് വി​ശ്വാ​സം ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

എ​ന്തെ​ങ്കി​ലും ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ചാ​ല്‍ ചെ​യ്യു​ന്ന​താ​ണ് സി​പി​എ​മ്മി​ന്‍റെ ശൈ​ലി. ദി​വ്യ​യെ സം​ര​ക്ഷി​ക്കാ​ന്‍ അ​വ​ര്‍ തീ​രു​മാ​നി​ച്ചു​ക​ഴി​ഞ്ഞ​താ​ണ്. എ​ന്തു​വി​ല​കൊ​ടു​ത്തും അ​വ​ര്‍ അ​ത് ചെ​യ്യും. ഇ​ത്ര​യൊ​ക്കെ സം​ഭ​വി​ച്ചി​ട്ടും ദി​വ്യ​യെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യോ?

ക്രി​മി​ന​ല്‍ കേ​സി​ല്‍ പ്ര​തി​യാ​യി​ട്ടും ദി​വ്യ​യെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്‌​തോ​യെ​ന്നും ദി​വ്യ​യെ സം​ര​ക്ഷി​ക്കാ​നു​ള്ള പാ​ര്‍​ട്ടി​യു​ടെ തീ​രു​മാ​ന​ത്തി​ന്‍റെ തെ​ളി​വാ​ണി​തെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.