കൊ​ച്ചി: സം​സ്ഥാ​ന​ത്തെ സ്വ​ര്‍​ണ​വി​ല​യി​ല്‍ വീ​ണ്ടും റി​ക്കാ​ര്‍​ഡ് കു​തി​പ്പ്. സ​ക​ല റി​ക്കാ​ർ​ഡു​ക​ളും പ​ഴ​ങ്ക​ഥ​യാ​ക്കി മു​ന്നേ​റു​ന്ന സ്വ​ർ​ണ​വി​ല 60,000 രൂ​പ​യെ​ന്ന ച​രി​ത്ര നാ​ഴി​ക​ക്ക​ല്ലി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 7,455 രൂ​പ​യി​ലും പ​വ​ന് 59,640 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. 18 കാ​ര​റ്റ് സ്വ​ർ​ണ​വി​ല​യും ഗ്രാ​മി​ന് 10 രൂ​പ ഉ​യ​ർ​ന്ന് 6,140 രൂ​പ​യി​ലെ​ത്തി.

ചൊ​വ്വാ​ഴ്ച​യാ​ണ് സ്വ​ര്‍​ണ​വി​ല ആ​ദ്യ​മാ​യി 59,000 തൊ​ട്ട​ത്. പ​വ​ന് 480 രൂ​പ​യും ഗ്രാ​മി​ന് 60 രൂ​പ​യു​മാ​ണ് ചൊ​വ്വാ​ഴ്ച കൂ​ടി​യ​ത്. ബു​ധ​നാ​ഴ്ച പ​വ​ന് 520 രൂ​പ​യും ഗ്രാ​മി​ന് 65 രൂ​പ​യും വ​ർ​ധി​ച്ചി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ഒ​റ്റ​യ​ടി​ക്ക് 360 രൂ​പ കു​റ​ഞ്ഞ ശേ​ഷ​മാ​ണ് മൂ​ന്നു​ദി​വ​സം വീ​ണ്ടും കു​തി​ച്ച​ത്. നാ​ല് ദി​വ​സ​ത്തി​നി​ടെ 2,000 രൂ​പ​യു​ടെ വ​ര്‍​ധ​ന​യാ​ണ് സ്വ​ര്‍​ണ വി​പ​ണി​യി​ലു​ണ്ടാ​യ​ത്.

ഒ​ക്ടോ​ബ​ർ ആ​ദ്യം 56,400 രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. പ​ത്തി​ന് 56,200 രൂ​പ​യാ​യി താ​ഴ്ന്ന് ഈ ​മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​വാ​ര​ത്തി​ല്‍ എ​ത്തി. എ​ന്നാ​ല്‍ പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ റി​ക്കാ​ര്‍​ഡു​ക​ള്‍ ഭേ​ദി​ച്ച് വി​ല ഉ​യ​രു​ന്ന​താ​ണ് ദൃ​ശ്യ​മാ​യ​ത്.

പി​ന്നീ​ട് ഒ​ക്‌​ടോ​ബ​ര്‍ 16നാ​ണ് വി​ല പ​വ​ന് 57,000 രൂ​പ ക​ട​ന്ന​ത്. ഒ​ക്‌​ടോ​ബ​ര്‍ 19 ന് ​ഇ​ത് 58,000 രൂ​പ​യും ക​ട​ന്നു. അ​തി​ന് ശേ​ഷം 58,000 രൂ​പ​യ്ക്ക് താ​ഴോ​ട്ട് പോ​യി​ട്ടി​ല്ല. ഒ​ക്ടോ​ബ​ർ 29ന് 59,000 ​ക​ട​ന്ന സ്വ​ർ​ണ​വി​ല വീ​ണ്ടും കു​തി​ച്ചു​യ​രു​ക​യാ​ണ്.

ആ​ഗോ​ള​വി​പ​ണി​യി​ലെ മു​ന്നേ​റ്റ​ങ്ങ​ളാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രേ​ഖ​പ്പെ​ടു​ത്തി​യ ഔ​ൺ​സി​ന് 2,781 ഡോ​ള​ർ എ​ന്ന റി​ക്കാ​ർ​ഡ് രാ​ജ്യാ​ന്ത​ര വി​ല ഇ​ന്ന് മ​റി​ക​ട​ന്ന് 2,789.87 ഡോ​ള​ർ എ​ന്ന പു​തി​യ ഉ​യ​ര​ത്തി​ലെ​ത്തി.

അ​തേ​സ​മ​യം, വെ​ള്ളി​വി​ല​യി​ൽ മാ​റ്റ​മി​ല്ല. ഗ്രാ​മി​ന് 106 രൂ​പ​യി​ൽ തു​ട​രു​ന്നു.