പൂരം കലക്കൽ അന്വേഷണം സിബിഐക്ക് വിടാൻ ചങ്കൂറ്റം ഉണ്ടോയെന്ന് സുരേഷ് ഗോപി
Thursday, October 31, 2024 9:43 AM IST
തൃശൂർ: പൂരം കലക്കൽ അന്വേഷണം സിബിഐക്ക് വിടാൻ ചങ്കൂറ്റം ഉണ്ടോയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിലെ ജനങ്ങൾ വോട്ട് ചെയ്തതിനു കാരണം കരുവന്നൂർ വിഷയമാണ്. അത് മറയ്ക്കാനാണ് പൂരം കലക്കൽ ആരോപണമെന്നും സുരേഷ് ഗോപി പറഞ്ഞു.
പൂരത്തിനു താൻ ആംബുലൻസിൽ വന്നിറങ്ങിയെന്ന് പറഞ്ഞ ആളുകളുടെ മൊഴിയെടുത്തിട്ടുണ്ടല്ലോ. ആ മൊഴിയിൽ എന്താ കേസെടുക്കാത്തതെന്നും സുരേഷ് ചോദിച്ചു.
അഞ്ച് കിലോമീറ്റർ ദൂരം കാറിൽ സഞ്ചരിച്ചാണ് പൂരത്തിനു എത്തിയത്. തന്റെ കാർ ഗുണ്ടകൾ ആക്രമിച്ചു. തന്നെ രക്ഷിച്ചത് ഒരു രാഷ്ട്രീയവുമില്ലാത്ത ചെറുപ്പക്കാരാണ്. അവർ തന്നെ ഓടയ്ക്ക് ഇപ്പുറമെത്തിച്ചു. അവിടെനിന്നാണ് ആംബുലൻസിൽ കയറിയതെന്നും സുരേഷ് ഗോപി വിശദീകരിച്ചു.
ആരുടെയും അച്ഛന് വിളിച്ചിട്ടില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.