കൊ​ച്ചി: ഏ​ലൂ​രി​ൽ യു​വ​തി​യെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മിച്ച പ്ര​തി പി​ടി​യി​ൽ. മു​ള​വു​കാ​ട് സ്വ​ദേ​ശി ദീ​പു​വാ​ണ് പി​ടി​യി​ലാ​യ​ത്. ഏ​ലൂ​ർ സ്വ​ദേ​ശി​നി സി​ന്ധു​വി​നാ​ണ് ബു​ധ​നാ​ഴ്ച വെ​ട്ടേ​റ്റ​ത്.

ക​ഴു​ത്തി​നു​വെ​ട്ടേ​റ്റ ഇ​വ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സി​ന്ധു അ​പ​ക​ട​നി​ല​ത​ര​ണം ചെ​യ്ത​താ​യി ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

സി​ന്ധു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഓ​ട്ടോ ദീ​പു​വാ​ണ് ഓ​ടി​ച്ചി​രു​ന്ന​ത്. ഓ​ട്ടോ​യു​ടെ വാ​ട​ക​യെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണം.

ഏ​ലൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ദീ​പു​വി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.