ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ്പാ​യി മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ഇ​ന്നു സ്ഥാ​ന​മേ​ല്‍​ക്കും.​ആ​ര്‍​ച്ച്ബി​ഷ​പ്സ് ഹൗ​സി​ല്‍​നി​ന്നു രാ​വി​ലെ 8.45ന് ​വി​വി​ധ രൂ​പ​താ​ധ്യ​ക്ഷ​ന്മാ​രും വി​ശി​ഷ്ടാ​തി​ഥി​ക​ളും സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി പാ​രി​ഷ് ഹാ​ളി​ല്‍ എ​ത്തി​ച്ചേ​രും. അ​വി​ടെ​നി​ന്നു ബി​ഷ​പ്പു​മാ​ര്‍ തി​രു​വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് പ്ര​ദ​ക്ഷി​ണ​മാ​യി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന പ​ന്ത​ലി​ലെ മ​ദ്ബ​ഹ​യി​ലെ​ത്തും.

9.15ന് ​തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍ ആ​രം​ഭി​ക്കും. ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം സ്വാ​ഗ​ത​മാ​ശം​സി​ക്കും. ചാ​ന്‍​സ​ല​ര്‍ റ​വ. ഡോ. ​ഐ​സ​ക് ആ​ല​ഞ്ചേ​രി മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന്‍റെ നി​യ​മ​ന​പ​ത്രം വാ​യി​ക്കും. സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് സീ​റോ​മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രി​ക്കും.​പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം സ്ഥാ​ന​ചി​ഹ്ന​ങ്ങ​ള്‍ അ​ണി​ഞ്ഞ് മാ​ര്‍ തോ​മ​സ് ത​റ​യി​ലി​നെ മ​ദ്ബ​ഹ​യി​ല്‍ ഉ​പ​വി​ഷ്‌​ട​നാ​ക്കും. ആ​ദ​ര സൂ​ച​ക​മാ​യി ദേ​വാ​ല​യ​മ​ണി​ക​ള്‍ മു​ഴ​ക്കും. ആ​ചാ​ര​വെ​ടി​ക​ളും ഉ​യ​രും. തു​ട​ര്‍​ന്ന് ബി​ഷ​പ്പു​മാ​ര്‍ ന​വ മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് അ​ഭി​ന​ന്ദ​നം അ​റി​യി​ക്കും.

വൈ​ദി​ക പ്ര​തി​നി​ധി​ക​ളാ​യി 18 ഫൊ​റോ​ന വി​കാ​രി​മാ​ര്‍ മെ​ത്രാ​പ്പോ​ലീ​ത്ത​യോ​ട് വി​ധേ​യ​ത്വം പ്ര​ഖ്യാ​പി​ക്കും. ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​മ​ധ്യേ തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ന്‍ അ​തി​രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ. ​തോ​മ​സ് ജെ. ​നെ​റ്റോ വ​ച​ന​സ​ന്ദേ​ശം ന​ല്‍​കും. വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കു​ശേ​ഷം നു​ണ്‍​ഷ്യോ ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​ലെ​യോ​പോ​ള്‍​ദോ ജി​റേ​ല്ലി സ​ന്ദേ​ശം ന​ല്‍​കും.

മാ​ര്‍ തോ​മ​സ് ത​റ​യി​ലി​നെ അ​നു​മോ​ദി​ക്കു​ന്ന​തി​നും വി​ര​മി​ക്കു​ന്ന ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന് ന​ന്ദി പ്ര​കാ​ശ​ന​ത്തി​നു​മാ​യി 11.45നു ​പൊ​തു​സ​മ്മേ​ള​നം ന​ട​ക്കും. ഫാ. ​തോ​മ​സ് തൈ​ക്കാ​ട്ടു​ശേ​രി​യും സം​ഘ​വും ആ​ശം​സാ​ഗാ​നം ആ​ല​പി​ക്കും.

ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് കോ​ച്ചേ​രി​യും നി​യു​ക്ത ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് കൂ​വ​ക്കാ​ട്ടും ചേ​ര്‍​ന്ന് ദീ​പം തെ​ളി​ക്കും. വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ സ്വാ​ഗ​തം ആ​ശം​സി​ക്കും.

സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കേ​ന്ദ്ര​മ​ന്ത്രി ജോ​ര്‍​ജ് കു​ര്യ​ന്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭാ​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വാ, മാ​ര്‍​ത്തോ​മ്മ സു​റി​യാ​നി സ​ഭാ​ധ്യ​ക്ഷ​ന്‍ തി​യ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത എ​ന്നി​വ​ര്‍ അ​നു​മോ​ദ​നം അ​ര്‍​പ്പി​ക്കും. അ​തി​രൂ​പ​ത​യു​ടെ ഒ​ന്പ​താ​മ​ത് ബി​ഷ​പ്പും അ​ഞ്ചാ​മ​ത് ആ​ര്‍​ച്ച്ബി​ഷ​പ്പു​മാ​ണ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍.