നടൻ സൽമാൻ ഖാന് നേരെ വധഭീഷണി; യുവാവ് അറസ്റ്റിൽ
Thursday, October 31, 2024 12:13 AM IST
മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വധഭീഷണി മുഴക്കിയയാൾ അറസ്റ്റിൽ. മുംബൈ പോലീസാണ് ഇയാളെ പിടികൂടിയത്. ബാന്ദ്ര ഈസ്റ്റിൽ താമസിക്കുന്ന അസം മുഹമ്മദ് മുസ്തഫയാണ് പിടിയിലായത്.
രണ്ട് കോടി രൂപ മോചനദ്രവ്യമായി നൽകിയില്ലെങ്കിൽ സൽമാൻ ഖാനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മുംബൈ ട്രാഫിക് പോലീസിന്റെ കൺട്രോൾ റൂമിൽ അജ്ഞാത സന്ദേശം ലഭിച്ചിരുന്നു. സംഭവത്തിൽ മുംബൈ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.
കഴിഞ്ഞ ദിവസം സൽമാൻ ഖാനെയും ബാന്ദ്ര ഈസ്റ്റ് എംഎൽഎ സീഷാൻ സിദ്ദിഖിനെയും ഭീഷണിപ്പെടുത്തിയതിന് നോയിഡയിൽ നിന്നുള്ള 20 കാരനായ ടാറ്റൂ ആർട്ടിസ്റ്റ് ഗുഫ്രാൻ ഖാൻ അറസ്റ്റിലായിരുന്നു.