മ​ല​പ്പു​റം: ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ ബോ​ൾ ത​ല​യി​ൽ കൊ​ണ്ട് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. കോ​ട്ട​ക്ക​ൽ കോ​ട്ടൂ​ർ എ​കെ​എം ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥിനി ത​പ​സ്യ (15) ആ​ണ് മ​രി​ച്ച​ത്.

സ്കൂ​ളി​ൽ ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ത​പ​സ്യ​യു​ടെ ത​ല​യി​ൽ ബോ​ൾ കൊ​ണ്ട​ത്. പ​ത്ത് ദി​വ​സം മു​മ്പാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സ്ക്കൂ​ളി​ല്‍ പി​ഇ​ടി പി​രീ​ഡി​ൽ കു​ട്ടി​ക​ള്‍ ക​ളി​ച്ച് കൊ​ണ്ടി​രി​ക്കെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ത​പ​സ്യ​യെ കോ​ട്ട​ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ട് സ്വ​ദേ​ശ​മാ​യ മു​ബൈ​യി​ലേ​ക്ക് കൊ​ണ്ട് പോ​യി അ​വി​ടെ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മ​രി​ച്ച​ത്. സ്വ​ര്‍​ണ്ണാ​ഭ​ര​ണ നി​ര്‍​മ്മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക്കാ​യി കോ​ട്ട​ക്ക​ലി​ല്‍ താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു ഇ​വ​രു​ടെ കു​ടും​ബം. പ​ര​ശു സേ​ട്ടു​വാ​ണ് പി​താ​വ്. മാ​താ​വ്: സു​പ്രി​യ, സ​ഹോ​ദ​ര​ങ്ങ​ൾ: സ്നേ​ഹ, വേ​ദാ​ന്ത്.