പാ​ല​ക്കാ​ട്: നാ​മ​നി​ർ​ദേ​ശ​ക പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ​യം അ​വ​സാ​നി​ച്ച​തോ​ടെ പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള മ​ത്സ​ര​ചി​ത്രം തെ​ളി​ഞ്ഞു. 12 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. മ​ത്സ​രി​ക്കു​ന്ന 12 സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും ചി​ഹ്നം അ​നു​വ​ദി​ച്ചു.

കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ത്ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ കൈ ​ചി​ഹ്ന​ത്തി​ലും, ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി സി ​കൃ​ഷ്ണ​കു​മാ​ർ താ​മ​ര ചി​ഹ്ന​ത്തി​ലും ജ​ന​വി​ധി തേ​ടും . എ​ൽ ഡി ​എ​ഫ് സ്വ​ത​ന്ത്ര​ൻ പി ​സ​രി​ന് സ്റ്റെ​ത​സ്കോ​പ്പ് ആ​ണ് ചി​ഹ്നം.​യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് 2 അ​പ​ര​ന്മാ​രു​ണ്ട്.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ (ഐ​എ​ൻ​സി), സ​രി​ൻ. പി (എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​ൻ), സി. ​കൃ​ഷ്ണ​കു​മാ​ർ (ബി​ജെ​പി), രാ​ഹു​ൽ ​ആ​ർ. മ​ണ​ലാ​ഴി വീ​ട് (സ്വ​ത​ന്ത്ര​ൻ), ഷ​മീ​ർ.​ ബി (സ്വ​ത​ന്ത്ര​ൻ), ര​മേ​ഷ് കു​മാ​ർ (സ്വ​ത​ന്ത്ര​ൻ), സി​ദ്ധീ​ഖ്. വി (​സ്വ​ത​ന്ത്ര​ൻ), രാ​ഹു​ൽ ആ​ർ.​ വ​ട​ക്കാ​ന്ത​റ (സ്വ​ത​ന്ത്ര​ൻ), സെ​ൽ​വ​ൻ. എ​സ് (സ്വ​ത​ന്ത്ര​ൻ), കെ. ​ബി​നു​മോ​ൾ (സി​പി​എം- ഡെ​മ്മി), രാ​ജേ​ഷ്.​ എം (സ്വ​ത​ന്ത്ര​ൻ), എ​ൻ. ​ശ​ശി​കു​മാ​ർ (സ്വ​ത​ന്ത്ര​ൻ) എ​ന്നി​വ​രാ​ണു സ്ഥാ​നാ​ർ​ഥി​ക​ൾ.