ആലുവയിൽ വീട് ജപ്തി ചെയ്ത് സഹകരണ ബാങ്ക്: ഭിന്നശേഷിക്കാരനും കുടുംബവും പെരുവഴിയിൽ
Wednesday, October 30, 2024 5:57 PM IST
കൊച്ചി: ആലുവയിൽ ഭിന്നശേഷിക്കാരനെയും കുടുംബത്തെയും പുറത്താക്കി സഹകരണ ബാങ്ക് അധികൃതർ വീട് ജപ്തി ചെയ്തു. കീഴ്മാട് പഞ്ചായത്തിൽ വൈരമണിയുടെയും കുടുംബത്തിന്റെയും വീടാണ് സഹകരണ ബാങ്ക് അധികൃതർ ജപ്തി ചെയ്തത്.
കോൺഗ്രസ് ഭരിക്കുന്ന ആലുവ അർബൻ കോപ്പറേറ്റിവ് ബാങ്കാണ് വീട് ജപ്തി ചെയ്തത്.10 ലക്ഷം വായ്പ എടുത്തിട്ട് 9 ലക്ഷം തിരിച്ച് അടച്ചിരുന്നെന്ന് ഗൃഹനാഥനായ വൈരമണി പറഞ്ഞു.
അതേസമയം, അഞ്ചു ലക്ഷം മാത്രമാണ് ഇതുവരെ അടച്ചിട്ടുള്ളതെന്നും നാലു വര്‍ഷമായി അടവ് മുടങ്ങിയിരിക്കുകയാണെന്നുമാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.