പോലീസ് അന്വേഷണം ശരിയായ രീതിയിലല്ല; പി.പി. ദിവ്യ ജാമ്യപേക്ഷ സമർപ്പിച്ചു
Wednesday, October 30, 2024 4:12 PM IST
കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ റിമാന്‍ഡിലായ പി.പി. ദിവ്യ ജാമ്യഹര്‍ജി നല്കി. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
ഹര്‍ജി പരിഗണിക്കുന്ന മുറയ്ക്ക് കോടതി ഇനി പോലീസില്‍നിന്നു റിപ്പോര്‍ട്ട് തേടും. ജാമ്യത്തെ എതിര്‍ത്ത് കക്ഷിചേരുമെന്ന് നവീൻ ബാബുവിന്റെ കുടുംബവും അറിയിച്ചിട്ടുണ്ട്.
മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഉന്നയിച്ചതില്‍നിന്ന് കൂടുതല്‍ വാദങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ദിവ്യ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്. പോലീസിന്റെ അന്വേഷണം ശരിയായ രീതിയില്‍ അല്ലെന്നാണ് ജാമ്യഹര്‍ജിയില്‍ പ്രധാനമായും ഉന്നയിക്കുന്നത്.