മും​ബൈ: മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​വാ​വി​കാ​സ് അ​ഘാ​ടി വി​ജ​യം ഉ​റ​പ്പി​ച്ച​താ​യി മ​ഹാ​രാ​ഷ്ട്ര​യു​ടെ ചു​മ​ത​ല​യു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ മ​ഹാ​വി​കാ​സ് അ​ഘാ​ടി സ​ഖ്യ​ത്തി​നൊ​പ്പ​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

"മ​ഹാ​യു​തി സ​ഖ്യം ഏ​ത് നി​മി​ഷം വേ​ണ​മെ​ങ്കി​ലും ഇ​ല്ലാ​താ​കാം. സ​ഖ്യ​ക​ക്ഷി​ക​ളെ ഇ​ല്ലാ​താ​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​ത്. മ​റ്റ് പാ​ർ​ട്ടി​ക​ൾ​ക്ക് ന​ൽ​കേ​ണ്ട സീ​റ്റു​ക​ൾ പോ​ലും ബി​ജെ​പി പി​ടി​ച്ചെ​ടു​ക്കു​ക​യാ​ണ്.'-​ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

മ​ഹാ​വി​കാ​സ് അ​ഘാ​ടി​യി​ൽ ത​ർ​ക്ക​ങ്ങ​ൾ ഒ​ന്നും ഇ​ല്ലെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി. പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​ത് മ​ഹാ​യു​തി​യി​ലാ​ണെ​ന്നും അ​ജി​ത് പ​വാ​ർ പ​ക്ഷ​ത്തെ പ്ര​മു​ഖ​നാ​യ ന​വാ​ബ് മാ​ലി​ക്കി​ന് സീ​റ്റ് കൊ​ടു​ക്കു​ന്ന കാ​ര്യം എ​തി​ർ​ക്കു​ന്ന ബി​ജെ​പി​യു​ടെ നി​ല​പാ​ടി​നെ ചൂ​ണ്ടി​കാ​ട്ടി ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ന​വം​ബ​ർ 20നാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ന​വം​ബ​ർ 23നാ​ണ് വോ​ട്ടെ​ണ്ണ​ൽ.