"ഒറ്റ തന്ത' വെല്ലുവിളിയിൽ സിപിഎമ്മിനു മറുപടിയില്ലേയെന്ന് സതീശൻ
Wednesday, October 30, 2024 3:50 PM IST
പാലക്കാട്: "ഒറ്റ തന്ത' വെല്ലുവിളിയിൽ സിപിഎമ്മിനു മറുപടിയില്ലേയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സുരേഷ് ഗോപി മുഖ്യമന്ത്രിയെ വെല്ലുവിളിച്ചിട്ട് ഇതുവരെ ഒരു സിപിഎമ്മുക്കാരൻ മറുപടി പറഞ്ഞോ എന്നും സതീശൻ ചോദിച്ചു.
ബിജെപിയുടെ കേന്ദ്രമന്ത്രിയോട് താൻ എന്ത് ധിക്കാരമാണ് പറഞ്ഞതെന്ന് ചോദിക്കാൻ എതെങ്കിലും സിപിഎമ്മുകാരന് ധൈര്യമുണ്ടോ ? എന്തോരു ധിക്കാരമാണ് പറഞ്ഞതെന്ന് ഞങ്ങൾ ചോദിക്കുന്നു. ഈ ഭാഷയാണോ കേന്ദ്രമന്ത്രി സംസാരിക്കേണ്ടത്. ഇതെന്താ സിനിമയാണോയെന്നും സതീശൻ ചോദിച്ചു.
ചേലക്കരയിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കവേയാണ് സുരേഷ് ഗോപിയുടെ വെല്ലുവിളി. വിവാദദിവസം പൂരനഗരിയില്‍ പോയത് ആംബുലന്‍സിലല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.
നൂറുകണക്കിന് പൂരപ്രേമികളെ പോലീസ് തല്ലിയത് ചോദ്യംചെയ്യാനാണ് പോയത്. ഒറ്റ തന്തയ്ക്ക് പിറന്നവരെങ്കില് കേസ് സിബിഐയ്ക്ക് വിടണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.