എഡിഎമ്മിന്റെ മരണം; കളക്ടറുടെ മൊഴിയില്‍ അഭിപ്രായം പറയാനില്ലെന്ന് മന്ത്രി രാജന്
Wednesday, October 30, 2024 3:21 PM IST
തിരുവനന്തപുരം: തെറ്റ് പറ്റിയെന്ന് എഡിഎം നവീന്‍ ബാബു പറഞ്ഞെന്ന കണ്ണൂര്‍ കളക്ടറുടെ മൊഴിയില്‍ അഭിപ്രായം പറയാനില്ലെന്ന് മന്ത്രി കെ.രാജന്. അന്വേഷണ ഏജന്‍സിക്ക് മുമ്പാകെ കൊടുത്ത മൊഴിയെക്കുറിച്ച് അഭിപ്രായം പറയുന്നത് ശരിയല്ലെന്ന് മന്ത്രി പ്രതികരിച്ചു.
അന്വേഷണം സത്യന്ധമായി മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നത്. കോടതി രേഖപ്പെടുത്തിയ കളക്ടറുടെ മൊഴിയെക്കുറിച്ച് കോടതി തന്നെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഇതില്‍ താന്‍ വ്യക്തിപരമായ അഭിപ്രായം പറയുന്നില്ല.
നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ ആദ്യമായി മാധ്യമങ്ങളെ കണ്ടപ്പോള്‍ അദ്ദേഹത്തെക്കുറിച്ചുള്ള തന്റെ ഉറച്ച ബോധ്യമാണ് അന്ന് പറഞ്ഞത്. അത് മാറുന്ന തരത്തിലുള്ള ഒരു സംഭവവും ഇക്കാലയളവിനുള്ളില്‍ ഉണ്ടായിട്ടില്ല. ആ ബോധ്യത്തിലാണ് താന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.