പുനരധിവാസം എപ്പോൾ? വയനാട് കളക്ട്രേറ്റിന് മുന്നിൽ പ്രതിഷേധിച്ച് ഉരുൾപൊട്ടൽ ദുരിതബാധിതർ
Wednesday, October 30, 2024 12:24 PM IST
കൽപ്പറ്റ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വയനാട് കളക്ട്രേറ്റിനു മുന്നിൽ പ്രതിഷേധവുമായി ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർ. പുനരധിവാസം വൈകുന്നത് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തിയത്.
മൂന്ന് വാർഡുകളിലെ മുഴുവൻ ആളുകളെയും ദുരന്തബാധിതരായി പ്രഖ്യാപിക്കണമെന്നും കേന്ദ്രസർക്കാർ ഉടൻ പാക്കേജ് അനുവദിക്കണമെന്നും സമരസമിതി ആവശ്യപ്പെടുന്നുണ്ട്.