ചാൾസ് രാജാവും കാമിലയും ചികിത്സയ്ക്കായി ബംഗളൂരുവിൽ
Wednesday, October 30, 2024 9:56 AM IST
ബംഗളൂരു: ബ്രിട്ടീഷ് രാജാവ് ചാൾസും പത്നി കാമിലയും ചികിത്സക്കായി ബംഗളൂരുവിൽ. നാല് ദിവസത്തെ സ്വകാര്യ സന്ദർശനത്തിനായാണ് ഇരുവരും ബംഗളുരുവിലെത്തിയത്. ഒക്ടോബർ 26ന് എത്തിയ ഇരുവരും ഇന്ന് മടങ്ങും.
വൈറ്റ് ഫീൽഡിലുള്ള സൗഖ്യ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിൽ സുഖചികിത്സയ്ക്കായാണ് ചാൾസും പത്നിയും എത്തിയത്. തീർത്തും സ്വകാര്യ സന്ദർശനമായിരുന്നതിനാൽ മാധ്യമങ്ങളെ വിവരമറിയിച്ചിരുന്നില്ല. ഇന്ന് ചികിത്സ പൂർത്തിയാക്കി ചാൾസും കമിലയും മടങ്ങും.
കർണാടക പോലീസും കേന്ദ്രസേനയും സംയുക്തമായാണ് സുരക്ഷ ഒരുക്കിയത്. എച്ച്എ എൽ വിമാനത്താവളത്തിൽ നിന്ന് പ്രൈവറ്റ് ജെറ്റ് വിമാനത്തിലാകും ഇരുവരുടെയും മടക്കം.