കൊ​ച്ചി: അ​ഞ്ച് ജു​ഡീ​ഷ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ ഇ​ന്ന് കേ​ര​ള ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രാ​യി ചു​മ​ത​ല​യേ​ല്‍​ക്കും.

ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ര്‍ ജ​ന​റ​ല്‍ പി. ​കൃ​ഷ്ണ​കു​മാ​ര്‍, വി​ജി​ല​ന്‍​സ് ര​ജി​സ്ട്രാ​ര്‍ കെ.​വി. ജ​യ​കു​മാ​ര്‍, കോ​ഴി​ക്കോ​ട് പ്രി​ന്‍​സി​പ്പ​ല്‍ ജി​ല്ലാ ജ​ഡ്ജി എ​സ്. മു​ര​ളീ​കൃ​ഷ്ണ, ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ര്‍ (ഡി​സ്ട്രി​ക്ട് ജു​ഡീ​ഷ​റി) ജോ​ബി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍, തി​രു​വ​ന​ന്ത​പു​രം പ്രി​ന്‍​സി​പ്പ​ല്‍ ജി​ല്ലാ ജ​ഡ്ജി പി.​വി. ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രാ​ണ് അ​ഡീ. ജ​ഡ്ജി​മാ​രാ​യി ചു​മ​ത​ല​യേ​ല്‍​ക്കു​ന്ന​ത്.

സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം ശി​പാ​ര്‍​ശ ചെ​യ്ത ഇ​വ​രു​ടെ നി​യ​മ​ന​ത്തി​ന് രാ​ഷ്‌​ട്ര​പ​തി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച​തോ​ടെ അ​ഡീ. ജ​ഡ്ജി​മാ​രാ​യി നി​യ​മി​ച്ച് കേ​ന്ദ്ര നി​യ​മ മ​ന്ത്രാ​ല​യം ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ ചു​മ​ത​ല​യേ​ല്‍​ക്കു​ന്ന​തോ​ടെ ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രു​ടെ എ​ണ്ണം 45 ആ​കും.