ഇസ്രയേൽ കമ്പനിയിൽനിന്ന് ആയുധങ്ങൾ വാങ്ങാനുള്ള കരാർ സ്പെയിൻ റദ്ദാക്കി
Wednesday, October 30, 2024 5:31 AM IST
മാഡ്രിഡ്: ഇസ്രയേൽ ആയുധ നിർമാണ കമ്പനിയിൽനിന്ന് ആയുധങ്ങൾ വാങ്ങാനുള്ള കരാർ സ്പെയിൻ റദ്ദാക്കി. കരാർ റദ്ദാക്കിയതായി സ്പാനിഷ് ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്.
ഇറാനിലും ഗാസയിലും ലെബനനിലും ആക്രമണം നടത്തുന്ന ഇസ്രയേലിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് സ്പെയിന്റെ തീരുമാനം എന്നാണ് സൂചന. നേരത്തെ ഇസ്രായേലിന് ആയുധങ്ങൾ വിൽക്കുന്നത് സ്പെയിൻ നിർത്തലാക്കിയിരുന്നു.
ആറ് മില്യൺ യൂറോ വിലവരുന്ന 15 മില്യൺ 9 എംഎം തിരകൾ വാങ്ങാനുള്ള കരാറാണ് ഇപ്പോൾ സ്പെയിൻ റദ്ദാക്കിയിരിക്കുന്നത്. ഇസ്രായേൽ ആയുധ നിർമാണ കമ്പനിയായ ഗാർഡിയൻ ലിമിറ്റഡിൽനിന്നാണ് സ്പെയിനിലെ ഗാർഡിയ സിവിൽ പൊലീസ് സേന ഇത് വാങ്ങാനിരുന്നത്.