മും​ബൈ: മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബാ​രാ​മ​തി മ​ണ്ഡ​ല​ത്തി​ൽ മ​ഹാ​വി​കാ​സ് അ​ഘാ​ഡി സ​ഖ്യം ത​ന്നെ വി​ജ​യി​ക്കു​മെ​ന്ന് എ​ൻ​സി​പി-​എ​സ്പി​യു​ടെ സ്ഥാ​നാ​ർ​ഥി യു​ഗേ​ന്ദ്ര പ​വാ​ർ. സം​സ്ഥാ​ന​ത്തെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും എ​ൻ​സി​പി അ​ധ്യ​ക്ഷ​നു​മാ​യ അ​ജി​ത് പ​വാ​റാണ് ബാ​രാ​മ​തി​യി​ലെ മ​ഹാ​യു​തി സ​ഖ്യ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി. അ​ജി​ത് പ​വാ​റി​ന്‍റെ സ​ഹോ​ദ​ര​പു​ത്ര​നാ​ണ് യു​ഗേ​ന്ദ്ര പ​വാ​ർ.

ബാരാമതി മ​ണ്ഡ​ലം എ​ന്നും ശ​ര​ദ് പ​വാ​റി​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ട്ടി​ക്കൊ​പ്പ​വും ആ​ണ് നി​ന്നി​ട്ടു​ള്ള​ത്. ഇ​നി​യും അ​ങ്ങ​നെ ത​ന്നെ​യാ​യി​രി​ക്കും. മാ​ത്ര​വു​മ​ല്ല സം​സ്ഥാ​ന​ത്തെ മ​ഹാ​യു​തി സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണം ജ​ന​ങ്ങ​ൾ​ക്ക് മ​ടു​ത്തു. അ​തു​കൊ​ണ്ട് ത​ന്നെ മ​ഹാ​വി​കാ​സ് അ​ഘാഡി സ​ഖ്യ​ത്തി​ന് ത​ന്നെ​യാ​യി​രിക്കും ബാ​രാ​മ​തി​യി​ലും സം​സ്ഥാ​ന​ത്തും വി​ജ​യം.-​യു​ഗേ​ന്ദ്ര പ​വാ​ർ പ​റ​ഞ്ഞു.

ന​വം​ബ​ർ 20നാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ന​വം​ബ​ർ 23നാ​ണ് വോ​ട്ടെ​ണ്ണ​ൽ.