വീടിന്റെ ഗേറ്റ് മോഷ്ടിച്ച സംഭവം: രണ്ട് പേർ പിടിയിൽ
Wednesday, October 30, 2024 3:19 AM IST
കോഴിക്കോട്: ബേപ്പുരിൽ നിർമാണത്തിലിരുന്ന വീടീന്റെ ഗേറ്റ് മോഷ്ടിച്ച് സംഭവത്തിൽ രണ്ട് പേർ പിടിയിൽ. അരക്കിണർ പാലശേരിമഠം സലീം(47), ബേപ്പുർ വെസ്റ്റ്മാഹി ചേനോടത്ത് നിഖിൽ(32) എന്നിവരാണ് പിടിയിലായത്.
ബേപ്പുർ നടുവട്ടം ചേനോത്ത് (ജിയുപി) സ്കൂളിന് സമീപം 'റാബിയ മൻസിൽ' എന്ന വീടിന്റെ ഗേറ്റ് ആണ് ഇവർ മോഷ്ടിച്ചത്. 30,000 രൂപയോളം വിലവരുന്ന ഗേറ്റാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്.
ഇരുവരും മാറാട്, ഫറോക്ക് പൊലീസ് സ്റ്റേഷൻ പരിധിയിൽ ലഹരി ഉപയോഗ കേസുകളിൽ ഉൾപ്പെടെ പ്രതികളാണെന്ന് അറസ്റ്റ് ചെയ്ത മാറാട് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മാറാട് ഇൻസ്പെക്ടർ ബെന്നി ലാലു, എസ്ഐമാരായ അജിത്ത്, സാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും പിടികൂടിയത്.