ഹൈ​ദ​രാ​ബാ​ദ്: മ​ക​ൻ മ​രി​ച്ച​ത​റി​യാ​തെ മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം വൃ​ദ്ധ​രാ​യ മാ​താ​പി​താ​ക്ക​ൾ ക​ഴി​ഞ്ഞ​ത് ദി​വ​സ​ങ്ങ​ളോ​ളം. ഹൈ​ബ​ദ​രാ​ബാ​ദി​ലെ ബ്ലൈ​ൻ​ഡ്സ് കോ​ള​നി​യി​ലാ​ണ് സം​ഭ​വം.

പ്രാ​യ​മാ​യ കാ​ഴ്ച വൈ​ക​ല്യ​മു​ള്ള ദ​മ്പ​തി​ക​ളാ​ണ് 30കാ​ര​നാ​യ മ​ക​ൻ പ്ര​മോ​ദ് മ​രി​ച്ച​ത​റി​യാ​തെ മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം നാ​ല് ദി​വ​സം ക​ഴി​യേ​ണ്ടി വ​ന്ന​ത്. വീ​ട്ടി​ൽ നി​ന്നും ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​ത് അ​യ​ൽ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്.

റി​ട്ട​യേ​ർ​ഡ് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നാ​യ ക​ലു​വ ര​മ​ണ​യും ഭാ​ര്യ ശാ​ന്തി​കു​മാ​രി​യും ഇ​ള​യ മ​ക​ൻ പ്ര​മോ​ദി​നൊ​പ്പം ഇ​വി​ടെ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ക​ടു​ത്ത മ​ദ്യ​പാ​നി​യാ​യി​രു​ന്ന ഇ​യാ​ളെ ഭാ​ര്യ ഉ​പേ​ക്ഷി​ച്ചി​രു​ന്നു.

ര​മ​ണ​യ്ക്കും ശാ​ന്തി​കു​മാ​രി​ക്കും 60 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ണ്ട്. ഭ​ക്ഷ​ണ​വും വെ​ള്ള​വും ആ​വ​ശ്യ​പ്പെ​ട്ട് പ്ര​മോ​ദി​നെ മാ​താ​പി​താ​ക്ക​ൾ വി​ളി​ച്ചെ​ങ്കി​ലും പ്ര​തി​ക​ര​ണ​മൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ലെ​ന്ന് നാ​ഗോ​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ്റ്റേ​ഷ​ൻ ഹെ​ഡ് ഓ​ഫീ​സ​ർ സൂ​ര്യ നാ​യ​ക് പ​റ​ഞ്ഞു. ദു​ർ​ബ​ല​മാ​യ ശ​ബ്ദ​മാ​യി​രു​ന്ന​തി​നാ​ൽ അ​യ​ൽ​വാ​സി​ക​ളും ഇ​ത് കേ​ട്ടി​ല്ല.

വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ര​മ​ണ​യും ശാ​ന്തി​കു​മാ​രി​യും അ​ർ​ദ്ധ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​വ​ർ​ക്ക് പി​ന്നീ​ട് ഭ​ക്ഷ​ണ​വും വെ​ള്ള​വും ന​ൽ​കി. നാ​ലോ അ​ഞ്ചോ ദി​വ​സം മു​മ്പ് പ്ര​മോ​ദ് ഉ​റ​ക്ക​ത്തി​ൽ മ​രി​ച്ചി​രി​ക്കാ​മെ​ന്നും മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും നാ​യ​ക് പ​റ​ഞ്ഞു.

സം​ഭ​വ​മ​റി​ഞ്ഞ് വേ​റൊ​രു സ്ഥ​ല​ത്ത് താ​മ​സി​ക്കു​ന്ന ഇ​വ​രു​ടെ മൂ​ത്ത മ​ക​ൻ പ്ര​ദീ​പ് സ്ഥ​ല​ത്തെ​ത്തി. പ്ര​ദീ​പി​ന്‍റെ സം​ര​ക്ഷ​ണ​യി​ലാ​ണ് ദ​മ്പ​തി​ക​ളു​ള്ള​ത്.