മുംബൈയിൽ ലഹരിപാർട്ടി; 20 നൈജീരിയൻ പൗരന്മാർ പിടിയിൽ
Wednesday, October 30, 2024 12:28 AM IST
മുംബൈ: മഹാരാഷ്ട്രയിൽ 26.77 ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്നുമായി 20 നൈജീരിയൻ പൗരന്മാർ പിടിയിൽ. നവി മുംബൈ പോലീസാണ് ഇവരെ പിടികൂടിയത്.
ഖാർഘർ മേഖലയിൽ പാർട്ടി നടത്തുകയായിരുന്ന 13 സ്ത്രീകളെയും ഏഴ് പുരുഷന്മാരെയും മെഫെഡ്രോണുമായാണ് പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. മയക്കുമരുന്ന് കൂടാതെ മദ്യവും ഇവരിൽ നിന്നും പിടികൂടി. അറസ്റ്റിലായവരെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് (എൻഡിപിഎസ്) ആക്ട്, നിരോധന നിയമം, വിദേശികളുടെ രജിസ്ട്രേഷൻ ആക്ട്, പാസ്പോർട്ട് ആക്ട് എന്നിവ പ്രകാരമാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.