ഹ​രി​ദ്വാ​ർ: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഹ​രി​ദ്വാ​ർ-​ഡെ​റാ​ഡൂ​ൺ റെ​യി​ൽ​വേ ട്രാ​ക്കി​ൽ സ്ഫോ​ട​ക വ​സ്തു സ്ഥാ​പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ഡി​റ്റ​ണേ​റ്റ​റു​ക​ളാ​ണ് റെ​യി​ൽ​വേ ട്രാ​ക്കി​ൽ സ്ഥാ​പി​ച്ച​ത്.

മൊ​റാ​ദാ​ബാ​ദ് റെ​യി​ൽ​വേ ഡി​വി​ഷ​നി​ലെ ക​ൺ​ട്രോ​ൾ റൂ​മി​ൽ നി​ന്നാ​ണ് ഹ​രി​ദ്വാ​ർ ഗ​വ​ൺ​മെ​ന്‍റ് റെ​യി​ൽ​വേ പോ​ലീ​സി​ന് (ജി​ആ​ർ​പി) മോ​ട്ടി ചൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള റെ​യി​ൽ​വേ ട്രാ​ക്കി​ൽ സ്ഥാ​പി​ച്ച ഡി​റ്റ​ണേ​റ്റ​റു​ക​ളെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്.

ജി​ആ​ർ​പി സം​ഘം ഉ​ട​ൻ​ത​ന്നെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി ഡി​റ്റ​ണേ​റ്റ​റു​ക​ൾ ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ ഒ​രാ​ൾ റെ​യി​ൽ​വേ ട്രാ​ക്കി​ലൂ​ടെ സം​ശ​യാ​സ്പ​ദ​മാ​യി ന​ട​ന്നു നീ​ങ്ങു​ന്ന​ത് ക​ണ്ട​താ​യി ഹ​രി​ദ്വാ​ർ ജി​ആ​ർ​പി​യി​ലെ സീ​നി​യ​ർ പോ​ലീ​സ് സൂ​പ്ര​ണ്ട് സ​രി​ത ദോ​ബാ​ൽ പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണ​ത്തെ തു​ട​ർ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ രാം​പൂ​ർ സ്വ​ദേ​ശി​യാ​യ അ​ശോ​ക​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യി​ൽ നി​ന്ന് നി​ര​വ​ധി ഡി​റ്റ​ണേ​റ്റ​റു​ക​ൾ ക​ണ്ടെ​ടു​ത്തു​വെ​ന്നും ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ദോ​ഭാ​ൽ പ​റ​ഞ്ഞു.

പ്ര​തി​യു​ടെ ല​ക്ഷ്യം ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നും ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണെ​ന്നും എ​സ്എ​സ്പി പ​റ​ഞ്ഞു.