ക​ണ്ണൂ​ർ: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ ക​സ്റ്റ​ഡി​യി​ലാ​യ പി.​പി.​ദി​വ്യ​യു​ടെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യ ദി​വ്യ​യെ ഉ​ട​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

ത​ളി​പ്പ​റ​മ്പി​ലെ മ​ജി​സ്ട്രേ​റ്റി​ന്‍റെ വീ​ട്ടി​ലാ​ണ് ദി​വ്യ​യെ ഹാ​ജ​രാ​ക്കു​ക. പ്ര​തി​ഷേ​ധ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ക​ന​ത്ത സു​ര​ക്ഷ​യാ​ണ് പോ​ലീ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മ​ജി​സ്ട്രേ​റ്റി​ന്‍റെ വീ​ടി​നു പ​രി​സ​ര​ത്ത് സി​പി​എം കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​ടി​ച്ചു കൂ​ടി​യി​ട്ടു​ണ്ട്.

ദി​വ്യ​യെ ഇ​ന്നു​ത​ന്നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​മെ​ന്നാ​ണ് സൂ​ച​ന. ക​ണ്ണ​പു​ര​ത്ത് നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ദി​വ്യ​യെ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ലെ​ത്തി​ച്ച് ചോ​ദ്യം ചെ​യ്ത ശേ​ഷ​മാ​ണ് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തി​ച്ച​ത്.

ക​ന​ത്ത പോ​ലീ​സ് വ​ല​യ​ത്തി​ലാ​ണ് ദി​വ്യ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. പ്ര​ധാ​ന വ​ഴി​ക​ൾ ഒ​ഴി​വാ​ക്കി​യാ​യി​രു​ന്നു ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്ര.