കോ​ൽ​ക്ക​ത്ത: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ കേ​ര​ളം - ബം​ഗാ​ൾ മ​ത്സ​രം സ​മ​നി​ല​യി​ൽ. സ്കോ​ര്‍: കേ​ര​ളം 356-9, ബം​ഗാ​ള്‍ 181 -3. കേ​ര​ള​ത്തി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 356-9ന് ​മ​റു​പ​ടി​യാ​യി നാ​ലാം ദി​നം ക്രീ​സി​ലി​റ​ങ്ങി​യ ബം​ഗാ​ള്‍ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 181 റ​ണ്‍​സെ​ടു​ത്ത് നി​ല്‍​ക്കെ വെ​ളി​ച്ച​ക്കു​റ​വ് മൂ​ലം ക​ളി നി​ര്‍​ത്തു​ക​യാ​യി​രു​ന്നു.

95 റ​ണ്‍​സു​മാ​യി സ​ല്‍​മാ​ന്‍ നി​സാ​ര്‍ പു​റ​ത്താ​വാ​തെ നി​ന്നു. മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ന്‍ (84), ജ​ല​ജ് സ​ക്‌​സേ​ന (84) എ​ന്നി​വ​ര്‍ കേ​ര​ള​ത്തി​നാ​യി തി​ള​ങ്ങി. ബം​ഗാ​ളി​ന് വേ​ണ്ടി ഇ​ഷാ​ന്‍ പോ​റ​ല്‍ ആ​റ് വി​ക്ക​റ്റെ​ടു​ത്തു.

മ​റു​പ​ടി ആ​രം​ഭി​ച്ച ബം​ഗാ​ളി​നാ​യി ഓ​പ്പ​ണ​ര്‍​മാ​രാ​യ ശു​വം ദേ​യും സു​ദീ​പ് ചാ​റ്റ​ര്‍​ജി​യും ചേ​ര്‍​ന്ന് സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ടു​യ​ര്‍​ത്തി മി​ക​ച്ച തു​ട​ക്കം ന​ല്‍​കി. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ല്‍ ഇ​രു​വ​രും ചേ​ര്‍​ന്ന് 101 റ​ണ്‍​സ​ടി​ച്ച​ശേ​ഷ​മാ​ണ് വേ​ര്‍​പി​രി​ഞ്ഞ​ത്. ശു​വം ദേ(67),​സു​ദീ​പ് ചാ​റ്റ​ര്‍​ജി(57) റ​ൺ​സ് നേ​ടി.

കേ​ര​ള​ത്തി​നാ​യി ആ​ദി​ത്യ സ​ര്‍​വ​തെ ര​ണ്ടും ജ​ല​ജ് സ​ക്സേ​ന ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി. മൂ​ന്നു ക​ളി​ക​ളി​ൽ​നി​ന്ന് ഒ​രു ജ​യ​വും ര​ണ്ടു സ​മ​നി​ല​യും സ​ഹി​തം എ​ട്ടു പോ​യി​ന്‍റു​മാ​യി കേ​ര​ളം ഗ്രൂ​പ്പ് സി​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്തു തു​ട​രു​ന്നു. 13 പോ​യി​ന്‍റു​മാ​യി ഹ​രി​യാ​ന ഒ​ന്നാം സ്ഥാ​ന​ത്താ​ണ്.