ന്യൂ​യോ​ർ​ക്ക്: അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ല്‍ നി​ന്ന് ദീ​പാ​വ​ലി ആ​ശം​സ പ​ങ്കു​വ​ച്ച് നാ​സ​യു​ടെ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി സു​നി​ത വി​ല്യം​സ്. അ​മേ​രി​ക്ക​യി​ലും ലോ​ക​മെ​മ്പാ​ടും ദീ​പാ​വ​ലി ആ​ഘോ​ഷി​ക്കു​ന്ന​വ​ര്‍​ക്ക് ആ​ശം​സ​യ​റി​യി​ക്കു​ന്ന​താ​യി സു​നി​ത പ​റ​ഞ്ഞു.

വൈ​റ്റ് ഹൗ​സി​ലെ ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് സു​നി​ത വി​ല്യം​സ് ബ​ഹി​രാ​കാ​ശ​ത്തു നി​ന്ന് റെ​ക്കോ​ർ​ഡ് ചെ​യ്ത വീ​ഡി​യോ പ്ലേ ​ചെ​യ്ത​ത്.

ഇ​ത്ത​വ​ണ ഭൂ​മി​യി​ല്‍​നി​ന്ന് 260 മൈ​ല്‍ അ​ക​ലെ വ​ച്ച് ദീ​പാ​വ​ലി ആ​ഘോ​ഷി​ക്കാ​നു​ള്ള അ​പൂ​ര്‍​വ അ​വ​സ​ര​മാ​ണ് ത​നി​ക്ക് ല​ഭി​ച്ച​ത്. അ​ച്ഛ​ൻ വ​ഴി​യാ​ണ് ദീ​പാ​വ​ലി​യെ കു​റി​ച്ചും ഇ​ന്ത്യ​യി​ലെ മ​റ്റ് ആ​ഘോ​ഷ​ങ്ങ​ളെ കു​റി​ച്ചും മ​ന​സി​ലാ​ക്കി​യ​ത്. ലോ​ക​ത്ത് ന​ന്മ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ദീ​പാ​വ​ലി സ​ന്തോ​ഷ​ത്തി​ന്‍റെ സ​മ​യ​മാ​ണെ​ന്നും സു​നി​ത വി​ല്യം​സ് ആ​ശം​സാ സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത​തി​നും ഇ​ന്ത്യ​ന്‍- അ​മേ​രി​ക്ക​ന്‍ സ​മൂ​ഹ​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ള്‍ അം​ഗീ​ക​രി​ച്ച​തി​നും യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നും വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ലാ ഹാ​രി​സി​നും ന​ന്ദി പ​റ​യു​ന്നു​വെ​ന്നും സു​നി​ത വി​ല്യം​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.



അ​ഞ്ച് മാ​സ​ത്തോ​ള​മാ​യി അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ല്‍ ക​ഴി​യു​ന്ന സു​നി​ത വി​ല്യം​സ് 2024 ജൂ​ണ്‍ അ​ഞ്ചി​നാ​ണ് ബോ​യിം​ഗി​ന്‍റെ സ്റ്റാ​ര്‍​ലൈ​ൻ ബ​ഹി​രാ​കാ​ശ പേ​ട​ക​ത്തി​ല്‍ യാ​ത്ര തി​രി​ച്ച​ത്. 2025 ഫെ​ബ്രു​വ​രി​യി​ല്‍ ഭൂ​മി​യി​ലേ​ക്ക് തി​രി​കെ​യെ​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.