പാ​ല​ക്കാ​ട്: ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ ആ​ത്മ​ഹ​ത്യ​പ്രേ​ര​ണ​കു​റ്റം ചു​മ​ത്ത​പ്പെ​ട്ട പി.​പി. ദി​വ്യ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷേ ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​രെ അ​ടി​യ​ന്ത​ര​മാ​യി അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ.

പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യാ​ണ് ദി​വ്യ​യെ ഒ​ളി​പ്പി​ക്കു​ന്ന​തെ​ന്നും ഒ​ളി​വി​ൽ ക​ഴി​യാ​ൻ സ​ഹാ​യി​ച്ച ഗോ​വി​ന്ദ​നെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ദി​വ്യ​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തോ​ടെ പോ​ലീ​സി​ന്‍റെ അ​നാ​സ്ഥ കൂ​ടു​ത​ൽ വ്യ​ക്ത​മാ​യി. കോ​ട​തി​യി​ൽ പോ​കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കി​യ​ത് സി​പി​എ​മ്മാ​ണ്. അ​റ​സ്റ്റ് വൈ​കി​യ​ത് നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ വീ​ഴ്ച​യാ​ണ്. ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ സ​ഹാ​യം ഇ​ല്ലാ​തെ ഇ​ത് പ​റ്റി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

സി​പി​എ​മ്മി​ന്‍റെ വ​ക്കീ​ൽ എ​ന്തു​കൊ​ണ്ട് കേ​സി​ല്‍ ഹാ​ജ​രാ​യി. ഇ​തു​ത​ന്നെ​യാ​ണ് സി​പി​എം സ​ഹാ​യ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ തെ​ളി​വ്. എം.​വി. ഗോ​വി​ന്ദ​നും ദി​വ്യ​യു​ടെ കു​ടും​ബ​വും ത​മ്മി​ൽ പ​ല ഇ​ട​പാ​ടു​ക​ളും ഉ​ണ്ടെ​ന്നും കെ. ​സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.