""പ്ലീസ് മൂവ് ഔട്ട്''; മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽനിന്നും ഒഴിഞ്ഞുമാറി സുരേഷ് ഗോപി
Tuesday, October 29, 2024 11:13 AM IST
തൃശൂർ: തൃശൂർ പൂരവിവാദത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽനിന്നും ഒഴിഞ്ഞുമാറി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്ലീസ് മൂവ് ഔട്ട് എന്ന് പറഞ്ഞ ശേഷം സുരേഷ് ഗോപി മുന്നോട്ട് നീങ്ങുകയായിരുന്നു.
തൃശൂർ പൂരസ്ഥലത്ത് ആംബുലൻസിൽ പോയിട്ടില്ലെന്നായിരുന്നു ബുധനാഴ്ച സുരേഷ് ഗോപി പ്രതികരിച്ചത്. താൻ ബിജെപി ജില്ലാ പ്രസിഡന്റിന്റെ കാറിലാണ് പോയതെന്നും ആംബുലൻസിൽ വന്നത് കണ്ടുവെന്നത് മായക്കാഴ്ചയാണെന്നുമായിരുന്നു പ്രതികരണം.
ചേലക്കരയിൽ എൻഡിഎ മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുന്പോഴായിരുന്നു പരാമർശം. പൂരം കലക്കലിൽ ഇപ്പോഴത്തെ അന്വേഷണം ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലെ പരിദേവനം മാത്രമാണെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.