നീലേശ്വരത്തെ അപകടം ക്ഷണിച്ചുവരുത്തിയത്; എം.വി .ബാലകൃഷ്ണന്
Tuesday, October 29, 2024 10:51 AM IST
കാസർഗോഡ്: നീലേശ്വരത്ത് ക്ഷേത്രത്തില്‍ വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടം ക്ഷണിച്ചുവരുത്തിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി .ബാലകൃഷ്ണന്. പടക്കം കൈകാര്യം ചെയ്തത് ആരാണെന്നതില്‍ ഗൗരവമായ പരിശോധന നടത്തണമെന്ന് അദ്ദേഹം പ്രതികരിച്ചു.
ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സാഹചര്യം ഉണ്ടാവണം. സംഭവത്തിൽ വിശദമായ അന്വേഷണം ഉണ്ടാവണം.
സര്‍ക്കാര്‍ അത്യന്തം ശ്രദ്ധയോടെ വിഷയം കൈകാര്യം ചെയ്യും. അതിനാവശ്യമായ നടപടി സ്വീകരിക്കും. വെടിക്കെട്ട് നടത്തുന്പോൾ ചില നിബന്ധനകള്‍ ഉണ്ട്. അത് നടത്തിപ്പുകാര്‍ പാലിച്ചില്ല. അവര്‍ക്ക് അശ്രദ്ധയുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.