ബാലുശേരിയിൽ സദാചാര ഗുണ്ടായിസമെന്ന് പരാതി
Tuesday, October 29, 2024 12:00 AM IST
കോഴിക്കോട്: ബാലുശേരിയിൽ സദാചാര ഗുണ്ടായിസമെന്ന് പരാതി. പ്ലസ് വൺ വിദ്യാർഥിനിയാണ് പോലീസിൽ പരാതി നൽകിയത്.
ബന്ധുവുമായി സംസാരിക്കുന്നത് ചോദ്യം ചെയ്തെത്തിയ സംഘം മര്‍ദിച്ചുവെന്നാണ് പരാതി.കസിൻ സഹോദരനോട് സംസാരിച്ചതിന് കുറച്ചാളുകൾ അസഭ്യം പറഞ്ഞെന്നും മർദിച്ചെന്നും പരാതിയിലുണ്ട്.
തിങ്കളാഴ്ച വൈകുന്നേരം സ്കൂൾ വിട്ട ശേഷമായിരുന്നു സംഭവം. വിദ്യാർഥിനി ബാലുശേരി പോലിസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.