മഹാരാഷ്ട്രയിൽ സ്ഥാനാർഥികളുടെ മൂന്നാം പട്ടിക പുറത്തിറക്കി ബിജെപി
Monday, October 28, 2024 4:54 PM IST
മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ മൂന്നാം പട്ടിക പുറത്തിറക്കി ബിജെപി. 25 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്.
ഇതോടെ സംസ്ഥാനത്ത് ബിജെപി ആകെ പ്രഖ്യാപിച്ച സ്ഥാനാർഥികളുടെ എണ്ണം 146 ആയി. പ്രമുഖ നേതാവ് ഹരീഷ് മറോടിറാവു പിംപിൾ മുർടിജപുരിൽ നിന്ന് ജനവിധി തേടും.
സായ് പ്രകാശ് ദഹകെ കരൻജ മണ്ഡലത്തിലും സ്നേഹ പ്രേംനാഥ് ദുബെ വാസയ് മണ്ഡലത്തിലും, രാജു നാരായൺ തോഡ്സം അർനി മണ്ഡലത്തിലും മത്സരിക്കും.
നവംബർ 20നാണ് മഹാരാഷ്ട്രയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 23നാണ് വോട്ടെണ്ണൽ.